New Update
ന്യൂയോർക്ക് : യുഎസിൽ ഫ്ലൂ കേസുകൾ കുതിച്ചു കയറുന്നു. ഡിസംബർ 3 നു അവസാനിച്ച വാരത്തിൽ 25,000 ത്തിലേറെ
ആളുകളെ ഫ്ലൂ ബാധിച്ചു ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്നു വെള്ളിയാഴ്ച സി ഡി സി പുറത്തു വിട്ട കണക്കുകളിൽ കാണുന്നു.
Advertisment
"ഈ സീസണിൽ മൊത്തം 13 ദശലക്ഷം ഫ്ലൂ കേസുകളെങ്കിലും ഉണ്ടായി. 120,000 പേർ ആശുപത്രിയിൽ എത്തി. 7,300 പേർ മരിച്ചു," സി ഡി സി പറഞ്ഞു.
കഴിഞ്ഞയാഴ്ച ഏഴു കുട്ടികളെങ്കിലും മരണമടഞ്ഞു. ഈ സീസണിൽ പരിശോധിച്ച എല്ലാ വൈറസുകളും മരുന്നുകൾക്കു വഴങ്ങുന്നതാണ്. വാക്‌സിനേഷൻ എടുക്കാൻ സി ഡി സി നിർദേശിക്കുന്നു.
ന്യു യോർക്കിലെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. ലോസ് ആഞ്ചലസിൽ വീടുകളിൽ പോലും മാസ്ക് വേണ്ടി വരാമെന്നു അധികൃതർ പറഞ്ഞു.