ജര്‍മ്മനി തണുത്തുറയുന്നു മൈനസ് 20 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക്

author-image
athira kk
New Update

ബര്‍ലിന്‍: നവംബര്‍ അവസാനം മുതല്‍ തുടങ്ങിയ തണുപ്പിന്റെ കാഠിന്യം ഈ വാരാന്ത്യം കഴിയുന്നതോടെ അന്തരീക്ഷ താപനില ~20 സെല്‍ഷ്യസ് വരെ എത്തുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം ഡിസംബര്‍ തുടങ്ങിയപ്പോഴേ ഇതിനകം ജര്‍മ്മനിയിലെ പല പ്രദേശങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ട്, എന്നാല്‍ അൗ്വെന്റിന്റെ രണ്ടാം ആഴ്ചയില്‍ തണുപ്പും മഞ്ഞുവീഴ്ചയും അസ്ഥികളെ തണുപ്പിക്കുന്ന താപനിലയും കൊണ്ട് ആളുകള്‍ മരവിച്ചുപോകുന്ന അവസ്ഥയിലേയ്ക്കാണ് നീങ്ങുന്നത്. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഈ വാരാന്ത്യത്തില്‍ 10 മുതല്‍ 20 സെന്റീമീറ്റര്‍ വരെ കനത്ത മഞ്ഞുവീഴ്ച ഉണ്ടാവുന്നുണ്ട്. വെള്ളിയാഴ്ച രാത്രിമുതല്‍ തണുത്ത കാറ്റും താഴ്ന്ന ~2 സെല്‍ഷ്യസും, ശനിയാഴ്ച കനത്ത മഞ്ഞുവീഴ്ചയും പ്രത്യേകിച്ച് വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ ഉണ്ടാവും.

Advertisment

publive-image

തണുത്ത വായുവിന്റെയും മഞ്ഞുവീഴ്ചയുടെയും സംയോജത്താല്‍ വരും രാത്രികളില്‍ "മൈനസ് 10 മുതല്‍ മൈനസ് 20 ഡിഗ്രി വരെ" വരെ താഴ്ന്നേക്കും, അടുത്ത ദിവസങ്ങളില്‍ തണുത്തുറഞ്ഞ താപനില റോഡുകളില്‍ വഴുവഴുപ്പും ഗ്ളാറ്റ് ഐസും മഞ്ഞുമൂടിയതുമായിരിയ്ക്കും. ഓഹനയാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം എന്ന മുന്നറിയിപ്പ് നല്‍കുന്നു. നിലവിലെ തണുപ്പ് ഡിസംബര്‍ പകുതി വരെ നീണ്ടുനില്‍ക്കും.

Advertisment