New Update
ലണ്ടന്‍: യു.കെയിലെ ജേഴ്സിയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം. മൂന്നു പേര്‍ മരിച്ചു. വാതകച്ചോര്‍ച്ചയാണ് തീപിടിത്തത്തിനു കാരണമായതെന്ന് പ്രാഥമിക നിഗമനം. ഇതു സ്ഫോടനത്തിലും കലാശിച്ചിരുന്നു.
Advertisment
മൂന്ന് നിലകളുള്ള കെട്ടിടത്തെ ഒരു തീഗോളം വിഴുങ്ങിയതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സ്ഫോടനത്തിന്റെ ആഘാതം അടുത്തുള്ള ഫ്ളാറ്റുകളിലും അനുഭവപ്പെട്ടു.
സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തീ അണച്ചെങ്കിലും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങളെടുക്കും. പലരും കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.