ആയിരം പൗണ്ട് വിലയുള്ള കൈതച്ചക്ക!

author-image
athira kk
New Update

ലണ്ടന്‍: ഇഗ്ളണ്ടിലെ കോണ്‍വാളില്‍ വളരുന്ന ഹെലിഗന്‍ പൈനാപ്പിളിന് വില ആയിരം പൗണ്ട്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം ഒരു ലക്ഷം രൂപ!

Advertisment

publive-image

വളര്‍ച്ചാകാലവും പരിപാലനും കണക്കാക്കുമ്പോഴാണ് ഇത്രയും വലിയ വില ഈ കൈതച്ചക്കയ്ക്ക് വരുന്നത്.

1819~ലാണ് ഹെലിഗന്‍ പൈനാപ്പിള്‍ ബ്രിട്ടനില്‍ കൃഷി ചെയ്തു തുടങ്ങിയത്. രണ്ടോ മൂന്നോ വര്‍ഷം പരിപാലിച്ചാലാണ് ഇവ വിളവെടുക്കാന്‍ സാധിക്കുക. ഇങ്ങനെ രാജ്യത്ത് വിളവെടുത്തതില്‍ രണ്ടാമത്തെ കൈതച്ചക്ക അന്നത്തെ എലിസബത്ത് രാജ്ഞിക്ക് കാഴ്ചവച്ചിരുന്നു.

വിറ്റാമിനും ആന്റിഓക്സിഡന്റും മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയതാണ് ഈ കൈതച്ചക്ക. ഇവ ലേലം ചെയ്താല്‍ ആയിരമല്ല, പതിനായിരം പൗണ്ട് വരെ ലഭിക്കാറുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.

Advertisment