‘നഴ്‌സുമാര്‍ അയര്‍ലണ്ട് വിടുന്നത് താമസിക്കാന്‍ വീടില്ലാത്തതിനാല്‍’

author-image
athira kk
New Update

ഡബ്ലിന്‍ : നഴ്‌സുമാര്‍ അയര്‍ലണ്ട് വിട്ടുപോകുന്നതിന് പ്രധാന കാരണം ഭവന പ്രതിസന്ധി തന്നെയാണെന്ന് സിന്‍ ഫെയ്ന്‍.ഡെയ്ലില്‍ നടന്ന ചര്‍ച്ചകളിലാണ് പാര്‍പ്പിട പ്രശ്നങ്ങള്‍ ചര്‍ച്ചയായത്.

Advertisment

publive-image

ഡബ്ലിനിലെ നഴ്‌സുമാരുടെ ശമ്പളത്തിന്റെ പകുതിയും കൊണ്ടുപോകുന്നത് വാടകയാണെന്ന് സിന്‍ ഫെയിന്‍ ധനകാര്യ വക്താവ് പിയേഴ്‌സ് ഡോഹെര്‍ട്ടി ചൂണ്ടിക്കാട്ടി.നഴ്‌സുമാര്‍ അവരുടെ ഭാവിയെക്കുറിച്ച് വല്ലാത്ത ആകുലതയിലാണ്. ഇവിടെ ഭാവിയൊന്നും കാണാത്തതിനാലാണ് രാജ്യം വിടാന്‍ അവര്‍ തീരുമാനിക്കുന്നത്.

എക്കാലത്തെയും ഉയര്‍ന്ന ഭവന വിലയാണ് അയര്‍ലണ്ടില്‍.കുതിയ്ക്കുന്ന വാടകയും ഭവനരഹിതരായവരുടെ എണ്ണം പെരുകുന്നതുമെല്ലാം ഭവന പ്രതിസന്ധിയെ രൂക്ഷമാക്കുന്നതാണ്.ഒട്ടേറെ നഴ്‌സുമാര്‍ ഇങ്ങോട്ടേയ്ക്ക് കുടിയേറുന്നുണ്ട്. അവര്‍ക്ക് താമസിക്കാന്‍ ഇടമില്ല.ഇത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്.

ഈ പ്രശ്നം പരിഹരിക്കാന്‍ മൂന്ന് വര്‍ഷത്തെ വാടക മരവിപ്പിക്കണമെന്ന സിന്‍ ഫെയ്‌നിന്റെ നയം സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ടി ഡി ആവശ്യപ്പെട്ടു. കൂടാതെ ഒരു മാസത്തെ വാടക ജനങ്ങള്‍ക്ക് തിരികെ നല്‍കണമെന്നും ഡോഹെര്‍ട്ടി പറഞ്ഞു.സര്‍ക്കാരിന്റെ ഇപ്പോഴത്തെ നയം ആരോഗ്യമേഖലയിലെ ജീവനക്കാരെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണെന്ന് ടി ഡി പറഞ്ഞു.

ഉപേക്ഷിച്ചതും ഉപയോഗിക്കാത്തതുമായ വീടുകള്‍ വീണ്ടും കൊണ്ടുവരുന്നത് ഉറപ്പാക്കാന്‍ നിയമം അവതരിപ്പിക്കണമെന്ന് ലേബര്‍ നേതാവ് ഇവാന ബാസിക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.നല്ല വേതനം ലഭിച്ചിട്ടും ആളുകള്‍ക്ക് നഗരങ്ങളില്‍ താമസസൗകര്യം ലഭിക്കാത്തതാണ് അധ്യാപകരുടെയും നഴ്‌സുമാരുടെയും കുറവിന് കാരണമാകുന്നതെന്നും ബാസിക് പറഞ്ഞു.

Advertisment