ഡബ്ലിന്‍ : മോര്‍ട്ട്ഗേജെടുക്കുന്നവരെ വള്‍ച്ചര്‍ ഫണ്ടുകളുടെ ചൂഷണത്തിന് വിട്ടുകൊടുക്കുന്ന സെന്‍ട്രല്‍ ബാങ്ക് നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയരുന്നു. ഭവന വായ്പയെടുത്തവരെ ചെന്നായകള്‍ക്ക് വലിച്ചെറിഞ്ഞു കൊടുക്കുകയാണ് സെന്‍ട്രല്‍ ബാങ്ക് ചെയ്യുന്നതെന്ന ആരോപണമാണുയരുന്നത്.
വള്‍ച്ചര്‍ ഫണ്ടുകള്‍ ഏറ്റെടുത്ത 1,00,000 മോര്‍ട്ട്ഗേജുകള്‍ക്ക് വളരെ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്നതാണ് വ്യാപക വിമര്‍ശനത്തിനിടയാക്കിയത്.ബാങ്കുകളുടെ വിൽപ്പനവഴിയും ,ഷെയർ കൈമാറ്റം വഴിയും . കൈകാര്യത്തിനുള്ള എളുപ്പത്തിനും,ലാഭത്തിനുമായി മോർട്ട് ഗേജുകൾ ഏറ്റെടുത്തവയിൽ അധികവും അമേരിക്കൻ കമ്പനികളോ,ചെനീസ് കമ്പനികളുടെ അമേരിക്കൻ ഉപ കമ്പനികളോ ആണ്. ഇടപടുകാരുടെ അനുമതിയോ,അറിവൊയൊന്നും ഇത്തരം ഏറ്റെടുക്കലുകൾക്ക് ആവശ്യമില്ല. രാജ്യത്തെ ഏറ്റവും ‘കത്തി നിരക്കിലുള്ള’ പലിശയാണ് വള്‍ച്ചര്‍ ഫണ്ടുകള്‍ മോര്‍ട്ട് ഗേജുകള്‍ക്ക് മേല്‍ ചുമത്തുന്നത്.മാത്രമല്ല കുറഞ്ഞ ഫിക്സഡ് നിരക്കുകളിലേക്ക് മാറാനുള്ള ഓപ്ഷന്‍ വായ്പക്കാര്‍ക്ക് നല്‍കുന്നുമില്ല. അതിനാല്‍ വായ്പയെടുക്കുന്നവര്‍ 7 ശതമാനം വരെ പലിശ നല്‍കേണ്ടി വരികയാണ്. സ്റ്റാര്‍ട്ട്, പെപ്പര്‍ തുടങ്ങിയ കമ്പനികളാണ് വായ്പകള്‍ നല്‍കുന്നതെങ്കിലും പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത് വള്‍ച്ചറുകളാണ്.
യഥാര്‍ഥ മോര്‍ട്ട്ഗേജ് നിബന്ധനകളും വ്യവസ്ഥകളും നിലനിര്‍ത്തുമെന്നാണ് മോര്‍ട്ട്ഗേജുടമകളോട് സെന്‍ട്രല്‍ ബാങ്കും ധനകാര്യ വകുപ്പും ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്.
ഫിക്സഡ് നിരക്കുകള്‍ക്കായി സൈന്‍ അപ്പ് ചെയ്യാനുള്ള ഓപ്ഷന്‍ തുടരുമെന്നും അവര്‍ പറഞ്ഞിരുന്നു. നിയന്ത്രിത ലോണ്‍-ടു-വാല്യൂ നിരക്കുകള്‍ പോലുള്ള കൂടുതല്‍ ആകര്‍ഷകമായ നിരക്കുകള്‍ നിലനിര്‍ത്തുമെന്നും കരുതി.എന്നാല്‍ ഇതൊന്നുമുണ്ടായില്ല. പകരം കഴുത്തറപ്പന്‍ പലിശ ഈടാക്കുന്നതിന് വള്‍ച്ചര്‍ സ്ഥാപനങ്ങള്‍ക്ക് അവസരമൊരുങ്ങുകയായിരുന്നു.
ചിലരുടെ മോര്‍ട്ട്ഗേജ് നിരക്ക് 7.09 ശതമാനം വരെ ഉയര്‍ന്നതായി പരാതിയുയര്‍ന്നു . ഇത് വന്‍തോതില്‍ മോര്‍ട്ട്ഗേജ് കുടിശ്ശികയ്ക്കിടയുണ്ടാക്കുമെന്ന ആശങ്കയുമുയര്‍ന്നിട്ടുണ്ട്. പ്രതിമാസ തിരിച്ചടവിന്റെ വര്‍ദ്ധിച്ച തോത് പ്രതിമാസം 200 യൂറോയില്‍ നിന്ന് 700 യൂറോയായതായി മോര്‍ട്ട്ഗേജുടമകള്‍ പറയുന്നു.
ഇത്രയും ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്നതിന് യാതോരു ന്യായീകരണവുമില്ലെന്ന് കണ്‍സ്യൂമര്‍ അഡ്വക്കേറ്റ് ബ്രണ്ടന്‍ ബര്‍ഗെസ് പറഞ്ഞു. ചരിത്രത്തിലില്ലാത്ത പലിശയാണ് ഇവര്‍ വാങ്ങുന്നത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നിരക്കിന്റെ പല മടങ്ങ് പലിശയാണിതെന്നും ഇദ്ദേഹം പറഞ്ഞു.
മോര്‍ട്ട്ഗേജ് വാങ്ങിയ വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുമ്പും ആവശ്യമുയര്‍ന്നിരുന്നു.വള്‍ച്ചര്‍ ഫണ്ട് ഏറ്റെടുത്ത മോര്‍ട്ട്ഗേജുടമകളെല്ലാം തടവുകാരായിരിക്കുകയാണെന്നും ബ്രണ്ടന്‍ ബര്‍ഗീസ് ആരോപിച്ചു.
ഇത്തരം വിമര്‍ശനങ്ങള്‍ പരക്കെ ഉയര്‍ന്നിട്ടും പ്രതികരിക്കാന്‍ ഇനിയും സെന്‍ട്രല്‍ ബാങ്ക് തയ്യാറായിട്ടില്ല.