ഡബ്ലിന്‍ : താപനില പൂജ്യത്തിന് താഴെയെത്തിയതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികളെ വിലയിരുത്താന്‍ നാഷണല്‍ എമര്‍ജന്‍സി ഗ്രൂപ്പ് ഇന്ന് രാവിലെ 10.30ന് യോഗം ചേരും. കടുത്ത മഞ്ഞിനെ തുടര്‍ന്ന് ഡബ്ലിന്‍, കില്‍ഡെയര്‍, വിക്ലോ എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച യെല്ലോ സ്നോ അലേര്‍ട്ട് ഞായറാഴ്ച ഉച്ചയോടെ അവസാനിക്കും.പ്രധാനപ്പെട്ട എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ബന്ധപ്പെട്ടവരും അഗ്രികള്‍ച്ചര്‍ ഹൗസില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.
/sathyam/media/post_attachments/h59TTkHIm96LF9g2cHgX.jpg)
എമര്‍ജന്‍സി സര്‍വീസുകള്‍, ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, ലോക്കല്‍ അധികാരികള്‍ തുടങ്ങിയവ സ്വീകരിക്കേണ്ട നടപടികളാകും യോഗം ചര്‍ച്ച ചെയ്യുക.പൊതു സുരക്ഷാ ഉപദേശം നല്‍കേണ്ടതുണ്ടോയെന്നത് സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും.
കാലാവസ്ഥയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് മെറ്റ് ഏറാന്‍ യോഗത്തിന് നല്‍കും.വീഡിയോ ലിങ്ക് വഴി ലോക്കല്‍ അതോറിറ്റി മേധാവികളും മീറ്റിംഗില്‍ പങ്കെടുക്കും.
കുറഞ്ഞ താപനിലയും കനത്ത മഞ്ഞും കണക്കിലെടുത്ത് അയര്‍ലണ്ടിലാകെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും താപനില 5സിയില്‍ താഴെയാകുമെന്നാണ് പ്രവചനം.ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ തിങ്കളാഴ്ച ഉച്ചവരെയാണ് ഈ മുന്നറിയിപ്പ് ബാധകമാവുക.
രാത്രിയില്‍ കടുത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നും ഉയര്‍ന്ന പ്രദേശങ്ങളിലുള്‍പ്പടെ മഞ്ഞുപാളികള്‍ അടിഞ്ഞു കൂടുന്നതിനും സാധ്യതയുണ്ടെന്ന് നിരീക്ഷകന്‍ പറയുന്നു.