കൊച്ചി : നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിനു സമ്മാനിച്ച റാഫി-മെക്കാര്‍ട്ടിന്‍ ജോഡിയിലെ മെക്കാര്‍ട്ടിന്‍ അഭിനയ രംഗത്തേക്ക് കടക്കുന്നു. പ്രശസ്ത സംവിധായകനും 'മാക്ട' ചെയര്‍മാനുമായ മെക്കാര്‍ട്ടിന്‍ ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പന്തം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ജനപ്രീതിയും കലാമൂല്യവുമുള്ള ഒട്ടനവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'കാക്ക' എന്ന ഹ്രസ്വചിത്രത്തിന് ശേഷം അജു അജീഷ് സംവിധാനവും എഡിറ്റിങും നിര്‍വ്വഹിക്കുന്ന 'പന്തം' നിര്‍മ്മിക്കുന്നത് 'വെള്ളിത്തിര പ്രൊഡക്ഷന്‍സിന്റെ' ബാനറില്‍ അല്‍ത്താഫ് പി.ടി, റൂമ ഫിലിം ഫാക്ടറി' യുടെ ബാനറില്‍ റൂമ വി.എസ് എന്നിവര്‍ ചേര്‍ന്നാണ്. ഉണ്ണി സെലിബ്രേറ്റ് & കാന്‍ഡിഡ് ക്യാമറ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
മെക്കാര്‍ട്ടിനെ കൂടാതെ പുതുമുഖങ്ങളായ വിഷ്ണു മുകുന്ദന്‍, നീതു മായ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്യാലി, ത്രയം, ഹയ എന്നീ സിനിമകളുടെ ഛായാഗ്രാഹകന്‍ ജിജു സണ്ണിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രചന:അജു അജീഷ് & ഷിനോജ് ഈനിക്കല്‍, അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ: ഗോപിക കെ.ദാസ്, മ്യൂസിക് & ബി.ജി.എം: എബിന്‍ സാഗര്‍, ഗാനരചന: അനീഷ് കൊല്ലോളി & സുധി മറ്റത്തൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിഹാബ് വെണ്ണല, കലാ സംവിധാനം: സുബൈര്‍ പാങ്ങ്.