ബര്‍ലിന്‍: കൂടുതല്‍ സ്ത്രീകളും വിദേശ തൊഴിലാളികളും തൊഴില്‍ വിപണിയിലേക്കു വരേണ്ടത് അനിവാര്യമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്.
/sathyam/media/post_attachments/mvrElwTOA99yQkoohykY.jpg)
രാജ്യം നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്നതിന് കൂടുതല്‍ വിദേശ തൊഴിലാളികളെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുടിയേറ്റക്കാര്‍ക്ക് വിസ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കും. എട്ടു വര്‍ഷത്തിനു പകരം അഞ്ച് വര്‍ഷം കൊണ്ടു തന്നെ പൗരത്വം നല്‍കുന്ന രീതിയില്‍ നിയമം പരിഷ്കരിക്കും. ഒന്നിലധികം രാജ്യങ്ങളുടെ പൗരത്വം അനുവദിക്കുമെന്നും ഷോള്‍സ് പറഞ്ഞു.
പ്രതിവര്‍ഷം നാലു ലക്ഷം വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്താല്‍ മാത്രമേ ജര്‍മനിയുടെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ സാധിക്കൂ എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ കണക്കാക്കുന്നത്.