New Update
ബര്‍ലിന്‍: പൊതു അവധി ദിവസങ്ങളുടെ കാര്യത്തില്‍ അത്ര മികച്ചതായിരുന്നില്ല ജര്‍മന്‍ തൊഴിലാളികള്‍ക്ക് 2022. ആഴ്ചയിലെ അവധി ദിവസങ്ങളില്‍ തന്നെ സ്റേററ്റ്, നാഷണല്‍ പൊതു അവധികള്‍ വന്നതാണ് കാരണം. വരുന്ന ക്രിസ്മസ് പോലും ഞായറാഴ്ചയാണ്.
Advertisment
അടുത്ത വര്‍ഷം ഇക്കാര്യത്തില്‍ കാര്യമായ മാറ്റം വരുന്നു. ഞായറാഴ്ചത്ത പുതുവര്‍ഷം കഴിഞ്ഞാല്‍ പിന്നെ വരുന്ന പൊതു അവധി ദിവസങ്ങളിലേറെയും ഇടദിവസങ്ങളിലാണ്.
വിശേഷിച്ച്, വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ കിട്ടുന്ന പൊതു അവധികള്‍ ശനി, ഞായര്‍ ദിവസങ്ങളോടു ചേര്‍ന്നു കിടക്കുന്നതിനാല്‍ കൂടുതല്‍ പ്രയോജനപ്പെടും. ഇത്തരത്തില്‍ 61 ഹോളിഡേ ദിവസങ്ങള്‍ വരെ 25 അവധി ദിവസങ്ങളില്‍നിന്ന് ജര്‍മനിക്കാര്‍ക്ക് അടുത്ത വര്‍ഷം സമ്പാദിക്കാമെന്നാണ് കണക്കാക്കുന്നത്.