ബര്‍ലിന്‍: ട്രാഫിക് ലൈറ്റ് മുന്നണി എന്നറിയപ്പെടുന്ന രാഷ്ട്രീയ സഖ്യം ജര്‍മനിയില്‍ അധികാരം ഏറ്റെടുത്തിട്ട് ഒരു വര്‍ഷം തികഞ്ഞു. ഇരട്ട പൗരത്വം, ഹരിത വിപ്ളവം, ആവശ്യത്തിന് വീട് എന്നു തുടങ്ങി നിരവധി വാഗ്ദാനങ്ങളുമായാണ് സര്‍ക്കാര്‍ ഒരു വര്‍ഷം മുന്‍പ് അധികാരമേറുന്നത്.
/sathyam/media/post_attachments/2st8EDOeKtnWr6hpRkyG.jpg)
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഗ്രീന്‍ പാര്‍ട്ടിയും ഫ്രീ ഡെമോക്രാറ്റുകളും ഉള്‍പ്പെടുന്നതാണ് ട്രാഫിക് ലൈറ്റ് മുന്നണി. അവരുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു മണിക്കൂറിന് 12 യൂറോ മിനിമം വേതനം. കഴിഞ്ഞ ഒക്ടോബറില്‍ അതു നടപ്പായി. എന്നാല്‍, തൊഴിലില്ലായ്മാ വേതന പരിഷ്കരണ വാഗ്ദാനം വാക്കായി അവേശിഷിക്കുന്നു.
വര്‍ഷം നാലു ലക്ഷം വീടുകള്‍, അതില്‍ ഒരു ലക്ഷം സാധാരണക്കാര്‍ക്ക് എന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ രണ്ടര ലക്ഷം വീടുകള്‍ മാത്രമാണ് ഈ സ്കീമില്‍ പണി പൂര്‍ത്തീകരിക്കുക. ഇതില്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് താങ്ങാനാവുന്ന എത്രയുണ്ടെന്ന് ഇനിയും വ്യക്തമായിട്ടില്ല.
2030നുള്ളില്‍ 15 മില്യന്‍ ഇ~കാറുകള്‍ എന്ന ലക്ഷ്യം ഇപ്പോഴത്തെ നിരക്കിനു പോയാല്‍ 11 മില്യനില്‍ നില്‍ക്കും. പൊതു ഗതാഗതത്തിന്റെ കാര്യത്തില്‍ 9 യൂറോ ടിക്കറ്റ് കാര്യമായ ചലനമുണ്ടാക്കി. ഇനി 49 യൂറോ ടിക്കറ്റുമായി ഇതിന്റെ വിപുലമായ രൂപം സര്‍ക്കാര്‍ സ്വീകരിക്കുകയാണ്.
യുക്രെയ്ന്‍ പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ ഊര്‍ജ പ്രതിസന്ധി ഹരിത ഊര്‍ജത്തിലേക്കുള്ള മാറ്റത്തിനു കാര്യമായി വേഗം കുറച്ചിട്ടുണ്ട്.
ഒരു വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം കാണുമെന്നു പ്രഖ്യാപിച്ച ട്രാന്‍സ് ~ അബോര്‍ഷന്‍ അവകാശങ്ങള്‍ സംബന്ധിച്ച വിഷയങ്ങളും സമയ പരിധിക്കുള്ളില്‍ പൂര്‍ത്തിയായിട്ടില്ല.
കാനബിസ് നിയമവിധേയമാക്കുമെന്ന വാഗ്ദാനം നടപ്പാക്കുന്നതിന്റെ പാതയിലാണ് സര്‍ക്കാര്‍. എന്നാല്‍, ഇനിയും സമയമെടുക്കും.