ബര്‍ലിന്‍: വിരമിക്കല്‍ പ്രായമാകും മുന്‍പേ വിരമിക്കുന്ന പ്രവണത നിയന്ത്രിക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്.
/sathyam/media/post_attachments/m9iEvfYZUsVpooMwMBFe.jpg)
രാജ്യത്തിന്റെ പെന്‍ഷന്‍ സംവിധാനം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇതു നേരിടാനുള്ള മാര്‍ഗമെന്ന നിലയിലാണ്, മുന്‍കൂറായി വിരമിക്കുന്നുവരുടെ എണ്ണം നിയന്ത്രിക്കാനുള്ള ആഹ്വാനം.
നിലവില്‍ 65 വയസാണ് രാജ്യത്തെ വിരമിക്കല്‍ പ്രായം. 2031 ആകുന്നതോടെ ഇത് 67 ആക്കാനും ഉദ്ദേശിക്കുന്നത്. എങ്കിലും നിരവധി പേര്‍ അറുപത് കടക്കുന്നതോടെ വോളന്ററി റിട്ടയര്‍മെന്റ് എടുക്കുന്നത് സാധാരണമാണ്.
63 ~ 64 പ്രായത്തിനിടയിലാണ് ഏറ്റവും കൂടുതലാളുകള്‍ സ്വയം വിരമിക്കുന്നത്. 45 വര്‍ഷം കോണ്‍ട്രിബ്യൂഷന്‍ നടത്തിയിട്ടുള്ള എല്ലാവരും 63 വയസ് മുതല്‍ മുഴുവന്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാണ്.
പുതിയ സ്റേററ്റ് പെന്‍ഷന്‍ വാങ്ങിയവരില്‍ 26.3 ശതമാനം പേരും 65 തികയും മുന്‍പ് വിരമിച്ചവരാണ്.