1988ലെ ലോക്കര്‍ബി വിമാന സ്ഫോടനം: പ്രതി അറസ്ററില്‍

author-image
athira kk
New Update

ലണ്ടന്‍: 1988ല്‍ സ്കോട്ലന്‍ഡിലെ ലോക്കര്‍ബിക്കു മുകളില്‍ വച്ച് പാന്‍ അമേരിക്കന്‍ വിമാനം സ്ഫോടനത്തില്‍ തകര്‍ന്ന കേസിലെ ഒരു പ്രതിയെ അറസ്ററ് ചെയ്തു. വിമാനം തകര്‍ക്കാനുപയോഗിച്ച ബോംബ് നിര്‍മിച്ചു എന്നു കരുതുന്ന ലിബിയന്‍ പൗരനെയാണ് യുഎസ് അന്വേഷണോദ്യോഗസ്ഥര്‍ 34 വര്‍ഷത്തിനു ശേഷം കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Advertisment

publive-image

ലിബിയന്‍ മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ വിശ്വസ്തനായ ബോംബ് നിര്‍മാണവിദഗ്ധന്‍ എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്ന അബു അഗില മസൂദിനെ കൂടാതെ 2001ല്‍ മറ്റൊരു പ്രതി ശിക്ഷിക്കപ്പെട്ടിരുന്നു. വിമാനത്തില്‍ ബോംബ് വച്ച ലിബിയന്‍ ചാരസംഘടനാ ഓഫിസര്‍ അബ്ദുല്‍ ബാസിത് അല്‍ മെഗ്രാഹി എന്ന പ്രതിയെ പക്ഷേ, അര്‍ബുദരോഗിയെന്ന പരിഗണന നല്‍കി സ്കോട്ലന്‍ഡ് സര്‍ക്കാര്‍ 2009ല്‍ മോചിപ്പിക്കുകയും, ഇയാള്‍ മൂന്നു വര്‍ഷത്തിനു ശേഷം ലിബിയയിലെ വീട്ടില്‍ മരിക്കുകയും ചെയ്തു.

ലിബിയയില്‍ യുഎസ് നടത്തിയ ബോംബാക്രമണങ്ങള്‍ക്കു പ്രതികാരമായി ഗദ്ദാഫിയുടെ ചാരന്മാര്‍ ആസൂത്രണം ചെയ്തതായിരുന്നു ലോക്കര്‍ബി സ്ഫോടനം എന്നാണ് ബ്രിട്ടിഷ് അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നത്. സ്ഫോടനത്തില്‍ മരിച്ചവരില്‍ 189 പേര്‍ അമേരിക്കക്കാരാണ്. 7 ഇന്ത്യക്കാരുമുണ്ടായിരുന്നു.

ലണ്ടനില്‍നിന്നു ന്യൂയോര്‍ക്കിലേക്കു പറക്കുകയായിരുന്ന ബോയിങ് 747 വിമാനമാണ് തകര്‍ന്നത്. പ്രദേശവാസികളടക്കം ആകെ 270 ആയിരുന്നു മരണസംഖ്യ.

 

Advertisment