കാനഡയിൽ മറ്റൊരു സിക്ക് യുവാവിന്റെ  മരണവും കൊലപാതകമെന്നു സ്ഥിരീകരണം  

author-image
athira kk
New Update

കാനഡ: സിക്ക് മത വിശ്വാസിയായ ഒരു ഇന്ത്യക്കാരൻ കൂടി  കാനഡയിൽ വധിക്കപ്പെട്ടുവെന്നു സ്ഥിരീകരണം. ആൽബെർട്ട പ്രവിശ്യയുടെ തലസ്ഥാനമായ എഡ്‌മന്റണിൽ ആണ് സൻരാജ് സിംഗ് (24) കൊല്ലപ്പെട്ടത്.

Advertisment

publive-image

ഡിസംബർ 3 നു നടന്ന മരണം കൊലപാതകമായിരുന്നുവെന്ന് ഡിസംബർ 7 നാണു ഓട്ടോപ്‌സിയിൽ സ്ഥിരീകരിച്ചത്. "വെടിയേറ്റാണ് സിംഗ് മരിച്ചത്, കൊലപാതകം ആയിരുന്നു," എഡ്‌മന്റൺ പൊലീസ് പറഞ്ഞു.

കൊല നടന്ന സമയത്തിനടുത്തു ആ പരിസരത്തു കണ്ട ഒരു വാഹനത്തിൽ കേന്ദ്രീകരിച്ചാണ് അന്വേഷണം. എന്തെങ്കിലും വിവരമുള്ളവർ ബന്ധപ്പെടണമെന്ന് വാഹനത്തിന്റെ ചിത്രം പുറത്തു വിട്ട പൊലീസ് അഭ്യർഥിച്ചു.

കാനഡയിൽ സിക്കുകാർ കൊല ചെയ്യപ്പെടുന്നത് ഒരു മാസത്തിലേറെയായി പതിവായിട്ടുണ്ട്. കഴിഞ്ഞ മാസം 18 കാരനായ മെഹക്പ്രീത് സേഥി സറേയിലെ സ്കൂൾ പാർക്കിങ്ങിൽ മറ്റൊരു വിദ്യാർഥിയുടെ കുത്തേറ്റു മരിച്ചു.

ഡിസംബർ 3 നു മിസിസൗഗയിലെ ഗ്യാസ് സ്റ്റേഷനു പുറത്തു 21 വയസുള്ള പവൻപ്രീത് കൗർ എന്ന സിക്ക്
വിദ്യാർഥിനി വെടിയേറ്റു മരിച്ചു. അതിനു പിന്നാലെ 7നു ഹർപ്രീത് കൗർ എന്ന 40 വയസുള്ള വീട്ടമ്മ മരിച്ചത്.

Advertisment