ലോക്കര്‍ റൂമില്‍ ഒളിക്യാമറ വെച്ചതിന് അറസ്റ്റ് ചെയ്ത സ്‌കൂള്‍ സൂപ്രണ്ട് മരിച്ച നിലയില്‍ 

author-image
athira kk
New Update

ലബക്ക് : വിദ്യാര്‍ത്ഥിനികള്‍ ഉപയോഗിക്കുന്ന ലോക്കര്‍ റൂമില്‍ ഒളിക്യാമറ വെച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു സിഗ്രെവേസ് ഐ.എസ്.ഡി സൂപ്രണ്ട് ജോഷ്വാ ജിയോണ്‍ (43) സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യചെയ്തു.

Advertisment

publive-image

കഴിഞ്ഞ തിങ്കളാഴ്ചയാണ് എഫ്.ബി.ഐയും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയും ചേര്‍ന്ന് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം ഇയാളുടെ വസതി പരിശോധിച്ച അധികൃതര്‍ ചില ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഡിസംബര്‍ 9 വെള്ളിയാഴ്ച ഇയാള്‍ താമസിക്കുന്ന ഷാലോ വാട്ടര്‍ ഉള്ള വസതിയില്‍ നിന്ന് പോലീസിന് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെടിയേറ്റ് നിലത്തു കിടക്കുന്ന ജോഷ്വയെ കണ്ടെത്തി. തലക്ക് വെടിയേറ്റ ഇയാള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.

കഴിഞ്ഞമാസമാണ് വിദ്യാര്‍ത്ഥിനികളുടെ റൂമില്‍ വീഡിയോ റെക്കോര്‍ഡിങ് നടക്കുന്നു എന്ന പരാതി ലഭിച്ചത്. തുടര്‍ന്നു നടന്ന അന്വേഷണത്തിനൊടുവില്‍ ആണ് സൂപ്രണ്ടിന്റെ പങ്ക് വ്യക്തമായത്. ഇതിനെ തുടര്‍ന്ന് ജോഷ്വായെ നവംബര്‍ 28 മുതല്‍ അഡ്മിനിസ്‌ട്രേറ്റിവ് ലീവില്‍ പ്രവേശിപ്പിച്ചിരുന്നു.

സൂപ്രണ്ട് ജോഷ്വായുടെ മരണത്തില്‍ സിഗ്രെവ്‌സ് ഐ.എസ്.ഡി അഗാധ ദുഃഖം രേഖപ്പെടുത്തി. പ്രഗല്ഭനായ ഒരു അദ്ധ്യാപകനും സൂപ്രണ്ടും ആയിരുന്നു ജോഷ്വാ എന്ന് ഐ.എസ്.ഡിയുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു

Advertisment