സൂറിച്ച്: ഡ്റൈവര്‍ ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് ട്രെയ്നുകള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിത്തുടങ്ങി.
സെന്റ് ഗാലനില്‍ നടത്തിയ പരീക്ഷണത്തില്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ലോക്കോമോട്ടീവുകളാണ് ഉപയോഗിച്ചത്. രാജ്യത്തെ ഭാവി റെയില്‍ ഗതാഗതം ഇത്തരത്തിലായിരിക്കുമെന്നാണ് പ്രതീക്ഷ.
റൂട്ടിലെ സൈനുകള്‍ അടക്കം തിരിച്ചറിഞ്ഞ് മുന്നോട്ടു പോകാന്‍ സാധിക്കുന്ന തരത്തിലുള്ള സെന്‍സറുകള്‍ ട്രെയ്നുകളില്‍ ഘടിപ്പിച്ചിരുന്നു.
ഇരുപതു കിലോമീറ്ററായിരുന്നു പരീക്ഷണ ഓട്ടം. എല്ലാം ശരിയായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പിക്കാന്‍ ജീവനക്കാര്‍ ലോക്കോമോട്ടീവില്‍ ഉണ്ടായിരുന്നു എങ്കിലും റിമോട്ട് കണ്‍ട്രോള്‍ മോഡില്‍ തന്നെയാണ് ട്രെയ്ന്‍ പ്രവര്‍ത്തിപ്പിച്ചത്.
ഇനി കൂടുതല്‍ ദീര്‍ഘമായ റൂട്ടുകളിലും കൂടുതല്‍ വേഗത്തിലും തിരക്കേറിയ നഗരങ്ങളിലും പരീക്ഷണം നടത്തിയ ശേഷമായിരിക്കും യാത്രക്കാരെ കയറ്റിയുള്ള സര്‍വീസ്.