പാരീസ്: ലോകകപ്പ് വേദിയില്‍ അദ്ഭുതകരമായ കുതിപ്പ് തുടരുന്ന മൊറോക്കന്‍ ഫുട്ബോള്‍ ടീമിന്റെ ആരാധകരുടെ ആഹ്ളാദ പ്രകടനം പല യൂറോപ്യന്‍ രാജ്യങ്ങളിലും അതിരു വിടുന്നു. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ആഹ്ളാദ പ്രകടനം അക്രമാസക്തമായതോടെ പോലീസ് ഇടപെട്ടും. ഇരുപതിനായിരത്തോളം പേരടങ്ങുന്ന ആരാധകക്കൂട്ടത്തില്‍ നൂറുകണക്കിനുളുകള്‍ പോലീസുമായി ഏറ്റുമുട്ടി.
യൂറോപ്പിലെ പല നഗരങ്ങളിലും മൊറോക്കോയില്‍ നിന്നും മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ അക്രമത്തിലൂടെയാണ് വിജയം ആഘോഷിക്കുന്നത്.
മൊറോക്കോയുടെ അപ്രതീക്ഷിത മുന്നേറ്റത്തെ ലോകം മുഴുവന്‍ സഹര്‍ഷം സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, പിന്നീടിത് മുസ്ളിം ലോകത്തിന്റെ വിജയമെന്ന പേരില്‍ മൊറോക്കന്‍ കളിക്കാരും ഇസ്ളാം മത പണ്ഡിതരും മുന്‍ ജര്‍മന്‍ താരം മെസൂട്ട് ഓസിലിനെപ്പോലുള്ളവരുമെല്ലാം വ്യാഖ്യാനിച്ചു തുടങ്ങി. ഇതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു തുടങ്ങിയത്.