ബ്രസല്‍സ്: ലോബിയിങ് യൂറോപ്യന്‍ യൂണിയനില്‍ കുറ്റകരമല്ല. തികച്ചും സാധാരണമായ ഒരു നടപടിക്രമം കൂടിയാണത്. എന്നാല്‍, ഇതിന്റെ മറവില്‍, ലോബിയിങ്ങിലെ പഴുതുകള്‍ ഉപയോഗിച്ച് യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനത്ത് നടന്നത് വന്‍ കുംഭകോണവും.
/sathyam/media/post_attachments/EHqp9WjWsTfSeNTMuTLa.jpg)
പണം വാങ്ങി ആനുകൂല്യങ്ങള്‍ നല്‍കുന്ന രീതിയാണ് ഏറ്റവും വ്യാപകമായി തിരിച്ചറിയപ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ പാര്‍ലമെന്റുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ചികഞ്ഞു ചെന്നാല്‍ പ്രശ്നം കൂടുതല്‍ വ്യാപകമാണെന്നും വിലയിരുത്തല്‍.
ആസൂത്രിത കുറ്റകൃത്യത്തില്‍ പങ്കാളിത്തം, കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി എന്നിവ ആരോപിച്ച് ബെല്‍ജിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ വിചാരണ ചെയ്യാന്‍ പോകുന്ന നാലു പേരില്‍ ഒരാള്‍ യൂറോപ്യന്‍ പാര്‍മലെന്റിന്റെ മുന്‍ വൈസ് പ്രസിഡന്റ് ഇവ കൈലിയാണ്. ആരോപണത്തെത്തുടര്‍ന്ന് അവരെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്യുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ഖത്തറില്‍ നിന്ന് കൈക്കൂലി സ്വീകരിച്ച് രാജ്യത്തിന് ആനുകൂല്യങ്ങള്‍ ചെയ്തു കൊടുത്തു എന്നതാണ് ഇവ നേരിടുന്ന പ്രധാന ആരോപണം. ഖത്തറിന് അനുകൂലമായി യൂറോപ്യന്‍ പാര്‍ലമെന്റില്‍ സംസാരിക്കുക, പങ്കെടുക്കുക പോലും ചെയ്യാത്ത കമ്മിറ്റികളില്‍ ഖത്തറിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുക, ഖത്തറില്‍ നടക്കുന്ന രജിസ്ററര്‍ ചെയ്യാത്ത നിരവധി പരിപാടികളില്‍ പങ്കെടുക്കുക തുടങ്ങിയവ ആരോപണങ്ങളുടെ ഭാഗമാണ്.