ഹൈഡല്‍ബെര്‍ഗ് മലയാളി സമാജത്തിന് പുതിയ ഭാരവാഹികള്‍

author-image
athira kk
New Update

ഹൈഡല്‍ബര്‍ഗ്: ജര്‍മനിയിലെ ആദ്യകാല മലയാളി സമാജങ്ങളിലൊന്നായ ഹൈഡല്‍ബെര്‍ഗ് മലയാളി സമാജത്തിന്റെ 45ാം വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഫാഫെന്‍ഗ്രുണ്ട് സെന്റ് മരിയന്‍ ഹാളില്‍ നടന്നു. യോഗത്തില്‍ പ്രസിഡന്റ് റോയ് നാല്‍പ്പതാംകളം അദ്ധ്യക്ഷത വഹിച്ച് സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി അഭിലാഷ് നാല്‍പ്പതാംകളത്തിന്റെ അഭാവത്തില്‍ (ജോയിന്റ് സെക്രട്ടറി), രാജേഷ് നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ തങ്കമ്മ വാഗ്നര്‍ വാര്‍ഷിക കണക്കുകളും അവതരിപ്പിച്ച് പാസാക്കി.

Advertisment

publive-image

തുടര്‍ന്ന് വൈസ് പ്രസിഡന്റ് സബീനെ പുലിപറ വരണാധികാരിയായി സമാജം 2022/24 ലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

publive-image

ജര്‍മനിയില്‍ കുടിയേറിയ ഒന്നാം തലമുറ മലയാളികളില്‍ നിന്ന് സമാജത്തിന്റെ പ്രവര്‍ത്തനം പുതിയ തെരഞ്ഞെടുപ്പിലൂടെ രണ്ടാം തലമുറയിലേക്ക് കൈമാറി മറ്റുള്ള സംഘടനകള്‍ക്ക് മാതൃകയായി മാറിയിരിയ്ക്കയാണ്. അതുകൊണ്ടുതന്നെ 46ാം വാര്‍ഷികത്തിലേക്ക് കടന്ന സമാജം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജര്‍മനിയില്‍ തന്നെ ഏറെ ശ്രദ്ധേയമായി.

പുതിയ ഭാരവാഹികളായി ജാന്‍സി വിലങ്ങുംതറ (പ്രസിഡന്റ്),ഫിലിപ്പ് മാത്യു (വൈസ് പ്രസിഡന്റ്), രാജേഷ് നായര്‍ (ജനറല്‍ സെക്രട്ടറി) സിജോ ഹൂബന്‍ (ജോയിന്റ് സെക്രട്ടറി), അരവിന്ദ് നായര്‍ (ട്രഷറര്‍) എന്നിവരെ കൂടാതെ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായി റോയ് നാല്‍പതാംകളം, തങ്കമ്മ വാഗ്നര്‍, ഏലിയാമ്മ ഐസക്ക്, അനു മാത്യൂസ്, ജോണ്‍ ജോണ്‍, മാത്യു വര്‍ഗീസ്, മാത്യു എബ്രഹാം, അമൃത് അമര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

മ്യൂണിക് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് 2023 ജനുവരിയില്‍ ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷങ്ങളോടെ സമാജം അടുത്ത വര്‍ഷത്തെ വിപുലമായ കാര്യപരിപാടികള്‍ ആരംഭിയ്ക്കുമെന്നും പുതിയ കമ്മറ്റി അറിയിച്ചു.

Advertisment