മഞ്ഞില്‍പ്പൊതിഞ്ഞ് അയര്‍ലണ്ട് പത്തുവര്‍ഷ ചരിത്രത്തിലെ തണുപ്പിന്റെ റെക്കോഡിലേയ്ക്ക്

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ട് തണുത്തുറയുകയാണ് പത്തുവര്‍ഷ ചരിത്രത്തിലെ ഉയര്‍ന്ന റെക്കോഡിലേയ്ക്ക്. 2010 ന് ശേഷം അയര്‍ലണ്ടാകെ അനുഭവിക്കുന്ന ഏറ്റവും തണുപ്പുള്ള ദിവസമാണ് കടന്നുപോയതെന്ന് മെറ്റ് ഏറാന്‍ സ്ഥിരീകരിച്ചു.

Advertisment

publive-image

കൊടുംതണുപ്പിനെ തുടര്‍ന്ന് ഏതാനും സ്‌കൂളുകളടച്ചു. ബസ് സര്‍വ്വീസുകളും വിമാന സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.എന്നിരുന്നാലും രാജ്യത്തെ പൊതുഗതാഗതവും ഭൂരിപക്ഷം സ്‌കൂളുകളും കാര്യമായി തടസ്സപ്പെട്ടിട്ടില്ല.മഞ്ഞും കൊടും തണുപ്പും മുന്‍നിര്‍ത്തി രാജ്യത്തെ ഭൂരിപക്ഷം ഇടങ്ങളിലും ഓറഞ്ച് ഫ്രീസിംഗ് ഫോഗ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.വാഹനങ്ങള്‍ ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.അതിനിടെ. വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളായ ഡോണഗേല്‍, മേയോ, ഗോള്‍വേയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴയമുണ്ടായി

ഉപ്പ് വിതറി ഐസ് ഉരുക്കല്‍ തുടരുന്നു

ഒരു ശീതകാലത്ത് സാധാരണയായി ഉപയോഗിക്കുന്ന ഗ്രിറ്റിംഗ് ഉപ്പിന്റെ മൂന്നിലൊന്ന് ഈ ഒറ്റ ആഴ്ചയില്‍ ഉപയോഗിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

അടുത്ത വെള്ളിയാഴ്ചയോടെ റോഡുകള്‍ – (മോട്ടോര്‍വേകളും ദേശീയ, പ്രാദേശിക റോഡുകളും ഉള്‍പ്പെടെ )- ഡീ-ഐസിംഗ് ചെയ്യാന്‍ 35,000 ടണ്‍ ഉപ്പ് ഗ്രിറ്റ് പ്രാദേശിക കൗണ്‍സിലുകള്‍ ഉപയോഗിക്കും.ഇവയ്ക്ക് മാത്രം 1.75 ദശലക്ഷം യൂറോ ചെലവ് വരും.

ഒരു സാധാരണ വര്‍ഷത്തില്‍, ഒരു ശീതകാലം മുഴുവന്‍ 100,000 ടണ്‍ ഉപ്പാണ് ഡീ ഐസിംഗിനായി ഉപയോഗിക്കുന്നത് .

അയര്‍ലണ്ടിലെ യെല്ലോ അലേര്‍ട്ട് ഡിസംബര്‍ 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് വരെയാണ് പ്രാബല്യത്തിലുള്ളത്.സ്ഥിതിഗതികള്‍ വിലയിരുത്താന്‍
നാഷണല്‍ എമര്‍ജന്‍സി കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് ഈ ആഴ്ച എല്ലാ ദിവസവും യോഗം ചേരാന്‍ തീരുമാനമുണ്ട്.

കൊണാച്ച്, കാര്‍ലോ, ഡബ്ലിന്‍, കില്‍ഡെയര്‍, കില്‍കെന്നി, പോര്‍ട്ട്‌ലീഷ് , ലോങ്ഫോര്‍ഡ്, ലൂത്ത്, മീത്ത്, ഓഫലി, വെസ്റ്റ്മീത്ത്, കാവന്‍, ഡോണഗേല്‍, മോണഗന്‍, ക്ലെയര്‍, ലിമെറിക്ക്, ടിപ്പററി എന്നിവിടങ്ങളിലാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കൂടിയ തണുപ്പ് ഡൗണിലെ കേറ്റ്സ്ബ്രിഡ്ജില്‍

കഴിഞ്ഞ രാത്രി മിക്ക സ്ഥലങ്ങളിലും താപനില മൈനസ് ഒന്നിനും -5നും ഇടയിലായിരുന്നു. ഗോള്‍വേയിലെ അതെന്റിയില്‍ തണുപ്പ് 7.2സി വരെയെത്തി. ബാലിഹെയ്‌സിലെ കാലാവസ്ഥാ കേന്ദ്രം കാവനില്‍, പരമാവധി താപനില -3.1സി വരെയെ എത്തിയുള്ളു.ദ്വീപിലെ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 9 ഡൗണിലെ കേറ്റ്സ്ബ്രിഡ്ജില്‍ രേഖപ്പെടുത്തിയതായി യു കെ മെറ്റ് ഓഫീസ് അറിയിച്ചു.

കനത്ത മഞ്ഞും സ്നോയും പരിഗണിച്ച് യു കെ മെറ്റ് ഓഫീസും ഇന്ന് രാവിലെ 10 മണി വരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നെഗറ്റീവ് താപനില ആഴ്ച അവസാനം വരെ തുടരുമെന്നും അറിയിപ്പുണ്ട്്. വാരാന്ത്യത്തോടെ കാലാവസ്ഥയില്‍ നേരിയ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.

വെള്ളത്തില്‍ കളി വേണ്ട

കനാലുകള്‍, തടാകങ്ങള്‍, കുളങ്ങള്‍, ഉള്‍നാടന്‍ ജലാശയങ്ങള്‍ എന്നിവയെല്ലാം തണുത്തുറഞ്ഞിരിക്കുകയാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ്, ആര്‍ എന്‍ എല്‍ ഐ, വാട്ടര്‍ സേഫ്റ്റി അയര്‍ലണ്ട് എന്നിവ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.യൂ കെ യില്‍ കൊടും തണുപ്പ് വെള്ളത്തില്‍ പെട്ടുപോയ പന്ത്രണ്ട് വയസില്‍ താഴെയുള്ള മൂന്ന് കുട്ടികള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.

യാത്രകളും റിസ്‌ക്

മോശം കാലാവസ്ഥ മൂലം റോഡ് അടയ്ക്കുന്നതിന് സാധ്യതകളുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ ബ്രയാന്‍ ഫാരെല്‍ പറഞ്ഞു.

മോശം കാലാവസ്ഥ കാരണം ഡബ്ലിനിലേക്കുള്ള ഡണ്ടാല്‍ക്ക്, ദ്രോഗെദ കമ്മ്യൂട്ടര്‍ സര്‍വീസുകള്‍ വൈകുമെന്ന് ഇയാ്ന്‍ റോഡ് ഏറാന്‍ പറഞ്ഞു.
ഡബ്ലിനില്‍, ലുവാസ് റെഡ്, ഗ്രീന്‍ ലൈന്‍ സര്‍വ്വീസുകളും വൈകിയാണ് ഓടുന്നത്. മൂന്ന് റൂട്ടുകളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയെന്ന് ഡബ്ലിന്‍ ബസ് പറഞ്ഞു.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡബ്ലിന്‍ വിമാനത്താവളം 70 വിമാനങ്ങള്‍ റദ്ദാക്കി.ഷാനണ്‍ എയര്‍പോര്‍ട്ട് എട്ട് വിമാനങ്ങളും വേണ്ടെന്ന് വെച്ചു.കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ചില ഫ്ളൈറ്റുകള്‍ വൈകി.

Advertisment