ബ്രാപ്ടന്‍: പ്രവാസിലോകത്തെ പ്രമുഖ മലയാളി സംഘടനയായ ബ്രാംപ്ടണ്‍ മലയാളീ സമാജം തിരഞ്ഞെടുപ്പില്‍ സമാജം പ്രസിഡന്റ് ആയി കുര്യന്‍ പ്രക്കാനം തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസിലോകത്തെ വള്ളംകളിയിയുടെ തറവാടായ ബ്രാംപ്ടണ്‍ സമാജത്തിന്റെ അമരക്കാരനായി കുര്യന്‍ പ്രക്കാനം തിരഞ്ഞെടുക്കപ്പെടതോടെ പ്രവാസലോകത്ത് പതിമൂന്നാമത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയുടെ അലകള് ഉയരൂകയായി.
പ്രമുഖ വ്യവസായി പദ്മശ്രീ ഡോ എം എ യൂസഫലി ഉള്‍പ്പെടെ ഉള്ളവര് പങ്കെടുമെന്ന് കരുതപ്പെടുന്ന വലിയ ഒരു ജലോത്സവം ഇതോടെ ചര്‍ച്ചകളില്‍ നിറയുകയായി. അസൂയാവഹമായ വളര്‍ച്ചയിലൂടെ ലോക പ്രവാസി മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതും പല വ്യക്തികളും സംഘടനകളും അനുകരിക്കാന്‍ മോഹിക്കുന്നതങ്ങുമായ ഈ വള്ളംകളി കാനഡയില് തന്നെ ഒരു ഒരു വലിയ ഉത്സവമാണു.. കുര്യന്‍ പ്രക്കാനത്തിന്റെ നേത്രത്വത്തില് കാനഡയിലെ മന്ത്രിമാരും ജനപ്രതിനിധികളും മേയറും ഉള്‍പ്പെടെ വലിയൊരു സംഘാടക സമതിയാണ് ഈ വള്ളംകളിക്ക് ചുക്കാന് പിടിക്കുന്നത്. സംഘടനാ പാടവം കൊണ്ട് ആരെയും കവച്ചുവെയ്ക്കുന്ന പ്രവര്‍ത്തന രീതിയാണ് ബ്രാംപ്ടണ്‍ സമാജത്തിന്റേത് .
ഇക്കഴിഞ്ഞ നവംമ്പര്‍ 19ന് ബ്രാംപ്ടണ്‍ സിറ്റിയിലെ റേ ലോസണ്‍ ബൊലിവാര്‍ഡില്‍ കൂടി ചേര്‍ന്ന ജനറല്‍ബോഡി യോഗം ജനറല്‍ സെക്രട്ടറി ബിനു ജോഷ്വ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഇലക്ഷന്‍ നടപടികള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍ ആയ ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരിയും, വൈസ്‌ചെയര്‍ ആയ പ്രശസ്ത റിയല്‍റ്റര്‍ മനോജ് കരാത്തയും അടങ്ങുന്ന ഇലക്ഷന്‍ കമ്മീഷന്റെ മേല്‍ നോട്ടത്തില്‍ ആരംഭിച്ചു. കുര്യന്‍ പ്രക്കാനത്തിനെ എകകണ്ഠമായി നിരവധി അംഗങ്ങള്‍ നിര്‍ദേശിച്ചതോട് കൂടി അദ്ദേഹത്തെ ഒരിക്കല്‍ കൂടി പ്രസിഡന്റ് ആയി ഇലക്ഷന്‍ കമ്മിഷണര്‍മാര്‍ പ്രഖ്യാപിക്കുകയും പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.
അനുദിനം വളരുന്ന കനേടിയന്‍ മലയാളി കമ്മ്യൂണിറ്റിക്കു തുടര്‍ന്നും നിസ്വാര്‍ത്ഥമായ സേവനം നല്‍കാന്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളില്‍ സമാജം ഏര്‍പ്പെടുമെന്നും, സമാജം മെമ്പര്‍മാര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം ഒരു ഉത്തരവാദിത്തവും ബഹുമതിയുമായി കരുതുന്നുവെന്നും വീണ്ടും തിരഞ്ഞെടുക്കപെട്ട പ്രസിഡന്റ് കുര്യന്‍ പ്രക്കാനം സദസിനെ അറിയിച്ചു.
തുടര്‍ന്ന് ബ്രാംപ്ടണ്‍ മേയര്‍ പാട്രിക്ക് വേദിയില്‍ കടന്ന് വരികയും വീണ്ടും തിരഞ്ഞെടുക്കപെട്ട പ്രസിഡന്റിനെ പൊന്നാട അണിയിച്ചു അനുമോദിക്കയും ചെയ്തു. തുടര്‍ന്നും മലയാളീ സമൂഹത്തിന് തന്റെ പിന്തുണയും, ബ്രാംപ്ടണ്‍ നഗരത്തിനെ മലയാളി കമ്മ്യൂണിറ്റി ഉള്‍പ്പെടെ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ കൂടി മുന്നോട്ടു കൊണ്ട് പോകേണ്ട ആവശ്യകതയെ പറ്റിയും അദ്ദേഹം സൂചിപ്പിച്ചു.
സമാജം ജെനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ലത മേനോന്‍ കഴിഞ്ഞ വര്‍ഷത്തിലെ സമാജത്തിന്റെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് യോഗത്തില്‍ വിശദീകരിച്ചു. ട്രഷറര്‍ ഷിബു ചെറിയാന്‍ വാര്‍ഷിക കണക്ക് അവതരിപ്പിച്ചു. മറ്റ് ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഡോ. നിഗില്‍ ഹാറൂണ്‍, ഡോ. പി.കെ കുട്ടി, ശ്രീ സജീബ് കോയ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന് ആശംസകളും പിന്തുണ അറിയിക്കുകയും ചെയ്തു.