New Update
ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ശ്രീകൃഷ്ണ സേവാ ഭക്ത പുരസ്‌കാരം മമ്മിയൂര്‍ ക്ഷേത്ര ജീവനക്കാരായ ഗുരുവായൂര്‍ കൃഷ്ണന്‍ നല്‍കുമെന്ന് പ്രസിഡന്റ് ജി കെ പിള്ള അറിയിച്ചു. ഒരു ലക്ഷം രൂപയും കൃഷ്ണഫലകവുമാണ് പുരസ്‌ക്കാരം. ജനുവരി 28 നു തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദു കോണ്‍ക്ലേവില്‍ പുരസ്‌കാരം സമ്മാനിക്കും.
Advertisment
മമ്മിയൂര്‍ ക്ഷേത്രത്തിലെ ജീവനക്കാരായ കൃഷ്ണന്‍, പാചകത്തിനിടെ ഭക്തിയില്‍ ലയിച്ചു പാടുന്ന വീഡിയോ വൈറലായിരുന്നു.
ലക്ഷകണക്കിന് കൃഷ്ണ ഭക്തരുടെ മനസ്സുകളില്‍ അദ്ദേഹം കുടിയേറുകയും ജനഹൃദയങ്ങള്‍ ആ ശീലുകള്‍ ഏറ്റെടുക്കുകയും ചെയ്തു. അത് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് അര്‍ഹതയക്കുള്ള അംഗീകാരമായിട്ടാണ് പുരസ്‌ക്കാരം സമ്മാനിക്കുന്നതെന്ന് ജി കെ പിള്ള പറഞ്ഞു