ഊർജോൽപാദനത്തിൽ വമ്പിച്ച കുതിപ്പ് സാധ്യമാക്കി യുഎസ് ശാസ്ത്രജ്ഞന്മാർ 

author-image
athira kk
New Update

വാഷിംഗ്‌ടൺ : മലിനീകരണം ഉണ്ടാക്കാതെ വമ്പിച്ച തോതിൽ ഊർജം ഉല്പാദിപ്പിക്കാനുള്ള ശ്രമത്തിൽ വലിയൊരു കുതിപ്പാവുന്ന നേട്ടം യുഎസ് ശാസ്ത്രജ്ഞന്മാർ കൈവരിച്ചു. ഗവൺമെന്റ് പണം നൽകുന്ന കലിഫോണിയയിലെ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയിൽ നടന്ന പരീക്ഷണങ്ങൾക്കൊടുവിലാണ് ഇത് സാധ്യമായതെന്നു വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

Advertisment

publive-image

ഊർജ വകുപ്പ് സെക്രട്ടറി ജനിഫർ ഗ്രാൻഹോം ചൊവാഴ്ച അതിന്റെ വിശദവിവരങ്ങൾ അറിയിക്കും. ഭാവിയിൽ കാർബണിന്റെ ഒരംശം മറ്റൊരു പോലും ഇല്ലാതെ വലിയ തോതിൽ ഊർജം ഉല്പാദിപ്പിക്കാൻ കഴിയുമ്പോൾ മനുഷ്യരാശിക്കു തന്നെ വലിയൊരു നേട്ടമാകും അത്. ഒന്നിലേറെ അണുകേന്ദ്രങ്ങൾ സമന്വയിപ്പിച്ചു ചൂടുണ്ടാക്കുമ്പോൾ അതിൽ നിന്നു  വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്നു.

കാർബൺ തീരെ ഉണ്ടാവാത്ത പ്രക്രിയയിൽ ചെറിയ തോതിൽ ഹീലിയം ആണ് ഉണ്ടാവുക. അത് അന്തരീക്ഷത്തെ മലിനമാക്കുന്നില്ല. ലഭിക്കുന്ന ഇന്ധനം എല്ലാ പരിമിതികൾക്കും അപ്പുറമാണ്.

ഇങ്ങിനെ ഊർജം ലഭ്യമാക്കുന്ന ഫ്യൂഷൻ റിയാക്ടറുകളിലുള്ള പരീക്ഷണം 1940 കളിൽ ആരംഭിച്ചതാണ്. സൂര്യനു ഊർജം നൽകുന്ന ആണവ പ്രതികരണം അപ്പാടെ പകർത്തി നോക്കാൻ ശാസ്ത്ര ലോകം 1950 മുതൽ ശ്രമിച്ചു വന്നു. ശുദ്ധമായ ഊർജം ലഭ്യമാക്കി കാലാവസ്ഥാ മാറ്റത്തിനു കാരണമാവുന്ന മലിനീകരണം ഒഴിവാക്കുക എന്നതായിരുന്നു ലക്‌ഷ്യം.

ഫ്യൂഷൻ പവർ സ്റ്റേഷനുകൾ വാണിജ്യ അടിസ്ഥാനത്തിൽ ലഭ്യമാവാൻ ഒരു പതിറ്റാണ്ടെങ്കിലും വേദനി വരുമെന്ന് ശാസ്ത്രജ്ഞന്മാർ കരുതുന്നു. അടുത്തിടെ കോൺഗ്രസ് അംഗകരിച്ച ഇൻഫ്‌ളേഷൻ റീഡക്ഷൻ ആക്ട് ഉൾപ്പെടെ ഊർജരംഗത്തു ഗണ്യമായ സംഭാവനകൾ നൽകാൻ ബൈഡൻ ഭരണകൂടം ശ്രമിച്ചിട്ടുണ്ട്.

Advertisment