ട്യൂബിംഗന്‍: ബാഡന്‍ വ്യുര്‍ട്ടെംബര്‍സ് സംസ്ഥാനത്തിലെ യൂണിവേഴ്സിറ്റി നഗരമായ ട്യൂബിംഗനിലെ മലയാളി സീറോ മലബാര്‍ സമൂഹത്തിന്റെ ക്രിസ്മസ് ആഘോഷം ഡിസം. 9 വെള്ളിയാഴ്ച വൈകുന്നേരം സെന്റ് മിഷായേല്‍ ദേവാലയത്തില്‍ കുമ്പസാരത്തെ തുടര്‍ന്ന് ദിവ്യബലിയോടുകൂടി ആരംഭിച്ചു. ഫാ. റ്റിജോ പറത്താനത്ത് ദിവ്യബലിയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ഉലിസ് സ്കൊബോസ്കി സന്ദേശം നല്‍കി. ജര്‍മന്‍, മലയാളം, ഇംഗ്ളീഷ്, സ്വാഹിലി എന്നീ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു.
ദിവ്യബലിയ്ക്കുശേഷം പാരീഷ് ഹാളില്‍ നടന്ന വിവിധ കലാപരിപാടികള്‍ ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ നിന്നുള്ള സിസ്റേറഴ്സിനെ കൂടാതെ അമേരിക്കയില്‍ നിന്നും അതിഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ക്രിസ്മസ് വിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു. ആഘോഷങ്ങള്‍ക്ക് ഫാ.റ്റിജോ പറത്താനത്ത് നേതൃത്വം നല്‍കി.
പുതുതായി ജര്‍മനിയില്‍ കുടിയേറിയ യുവമലയാളി കുടുംബങ്ങള്‍ ഉള്‍പ്പടെ എണ്‍പതോളം ആളുകള്‍ ആഘോഷത്തില്‍ പങ്കെടുത്തു.