സ്വവര്‍ഗ വിവാഹ നിയമത്തില്‍ യുഎസ് പ്രസിഡന്റ് ഒപ്പുവച്ചു

author-image
athira kk
New Update

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്വവര്‍ഗ വിവാഹ നിയമത്തില്‍ ഒപ്പുവച്ചു. വൈറ്റ് ഹൗസിലെത്തിയ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയായ.ിരുന്നു ചരിത്രപരമായ കൈയൊപ്പ് ചാര്‍ത്തല്‍.

Advertisment

publive-image

എല്ലാവര്‍ക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി അമേരിക്ക സുപ്രധാന ചുവടുവെപ്പ് നടത്തുന്നുവെന്ന് ബൈഡന്‍ പറഞ്ഞു.

നേരത്തെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ബില്ലിന് യു.എസ് പ്രതിനിധി സഭ അന്തിമ അംഗീകാരം നല്‍കിയിരുന്നു. ഒരു വിഭാഗം വിശ്വാസികളുടേയും റിപബ്ളിക്കന്‍ പാര്‍ട്ടി അംഗങ്ങളുടേയും എതിര്‍പ്പിനെ മറികടന്നാണ് ബില്ലിന് അംഗീകാരം നല്‍കിയത്.

വൈസ് പ്രസിഡന്റായിരുന്ന സമയം മുതല്‍ സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ബൈഡന്‍ സ്വീകരിച്ചു വരുന്നത്. 2015ലെ സുപ്രീംകോടതി വിധിയോടെയാണ് സ്വവര്‍ഗ വിവാഹം യു.എസില്‍ നിയമവിധേയമായത്.

Advertisment