ഓക്ക്ലന്‍ഡ്: ന്യൂസിലന്‍ഡില്‍ 2008 ന് ശേഷം ജനിച്ചവര്‍ക്ക് സിഗരറ്റ് ഉപയോഗത്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നു. ഇതു സംബന്ധിച്ച നിയമം പാര്‍ലമെന്റ് പാസാക്കിക്കഴിഞ്ഞു.
സിഗരറ്റ് വാങ്ങാനുള്ള പ്രായം ഓരോ വര്‍ഷവും കൂട്ടുകയും, ആ ശീലം തുടങ്ങാന്‍ യുവാക്കള്‍ക്ക് അവസരം കൊടുക്കാത്ത ലോകത്തെ ആദ്യത്തെ പുകവലി മുക്ത രാജ്യമാകാനുമാണ് ന്യൂസിലന്‍ഡ് ലക്ഷ്യമിടുന്നത്.
കടയില്‍നിന്ന് സിഗരറ്റ് വാങ്ങാനുള്ള ഏറ്റവും കുറഞ്ഞ പ്രായം നിലവില്‍ 18 വയസ്സാണ്. അടുത്ത വര്‍ഷം മുതല്‍ ഈ പ്രായപരിധി കൂടിക്കൊണ്ടിരിക്കും. പുകയില ഉല്‍പന്നങ്ങളിലെ അനുവദനീയ നിക്കോട്ടിന്‍ അളവ് കുറയ്ക്കുക, എല്ലാ കടകളിലും ലഭ്യമാകുന്ന സാഹചര്യം ഇല്ലാതാക്കി പ്രത്യേക വില്‍പന കേന്ദ്രങ്ങള്‍ കര്‍ശനമാക്കുക, വില കൂട്ടുക എന്നിങ്ങനെ നടപടികളും സ്വീകരിക്കും.
നിലവില്‍ ന്യൂസിലാന്റിലെ മുതിര്‍ന്നവരില്‍ എട്ടു ശതമാനം പേര്‍ മാത്രമാണ് പുകവലിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 9.4 ശതമാനമായിരുന്നു.