നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ റസിഡന്‍സി വാഗ്ദാനവുമായി ന്യൂസിലന്‍ഡ്

author-image
athira kk
New Update

ഓക്ക്ലന്‍ഡ്: രാജ്യത്തെ ആശുപത്രികള്‍ നഴ്സുമാരുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിദേശ റിക്രൂട്ട്മെന്റുകള്‍ നടത്താന്‍ ന്യൂസിലന്‍ഡ് സര്‍ക്കാര്‍ തയാറെടുക്കുന്നു. വിദേശ നഴ്സുമാരെ കൂടുതലായി ആകര്‍ഷിക്കുന്നതിന് റസിഡന്‍സ് പെര്‍മിറ്റ് അടക്കമുള്ളവ ഉദാരമാക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

Advertisment

publive-image

നിശ്ചിത യോഗ്യതയുള്ളവരെ ഈ വ്യാഴാഴ്ച മുതല്‍ തന്നെ ഫാസ്ററ് ട്രാക്ക് സംവിധാനത്തില്‍ റെസിഡന്‍സി പെര്‍മിറ്റിനു പരിഗണിച്ചു തുടങ്ങും.

നിലവില്‍ നാലായിരം നഴ്സുമാരുടെ ഒഴിവുകളാണ് രാജ്യത്ത് അടിയന്തരമായി നികത്താനുള്ളത്. ഇതില്‍ തന്നെ വലിയൊരു പങ്ക് മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തിലാണ്.

നഴ്സുമാരെ കൂടാതെ മിഡ് വൈഫുമാര്‍ക്കും സ്പെഷ്യലിസ്ററ് ഡോക്ടര്‍മാര്‍ക്കും റസിഡന്‍സി സൗകര്യം ലഭ്യമാണ്.

Advertisment