ഗോള്‍വേ : തിരക്ക് കുറയ്ക്കുന്നതിനും കാര്‍ബണ്‍ ഉദ്ഗമനം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് ഗോള്‍വേയില്‍ കോറിബ് നദിയ്ക്ക് കുറുകെ പുതിയൊരു പാലം യാഥാര്‍ഥ്യമായി.30 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു പാലമുണ്ടായത്.
/sathyam/media/post_attachments/xPPd9tyBqdCPwlgsyiUz.jpg)
സിറ്റി സെന്ററിലെ സാല്‍മണ്‍ വെയര്‍ പാലത്തില്‍ നിന്ന് 20 മീറ്റര്‍ താഴെയാണ് ഗോള്‍ റോഡിനും ന്യൂടൗണ്‍സ്മിത്തിനും ഇടയിലാണ് പാലം. കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കുമായുള്ള ഈ പാലം.നഗരത്തിലെ പുതിയ ഗതാഗത ഇടനാഴിയുടെ ഭാഗമാണ്.
പാലത്തിന്റെ നിര്‍മ്മാണം പരിസ്ഥിതിയില്‍ കാര്യമായ സ്വാധീനം ചെലുത്തില്ലെന്ന 2020ലെ ആന്‍ ബോര്‍ഡ് പ്ലീനീല വിധി വന്നത്.2021 ഓഗസ്റ്റിലാണ് പാലത്തിന് പ്ലാനിംഗ് അനുമതി ലഭിച്ചു.മാസങ്ങളായി സൈറ്റിന്റെ നിര്‍മ്മാണ ജോലികള്‍ നടന്നുവരികയായിരുന്നു.