യൂറോപ്യൻ യൂണിയനിൽ ലോബിയിംഗ് നിയമങ്ങൾ പരിഷ്കരിക്കാൻ മുറവിളി ഉയരുന്നു

author-image
athira kk
New Update

ബ്രസൽസ് : ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന അഴിമതി പുറത്ത് വന്നതിന് പിന്നാലെ യൂറോപ്പ്യൻ പാർലമെൻറിൽ ലോബിയിംഗ് നിയമങ്ങൾ പരിഷ്കരിക്കാൻ മുറവിളി ഉയരുന്നു.

Advertisment

publive-image

ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ അറസ്റ്റിലായിരുന്നു.ബെൽജിയൻ ഫെഡറൽ പോലീസ് നടത്തിയ റെയ്ഡുകൾക്കു പിന്നാലെയാണ് യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെട്ട അഴിമതി പുറം ലോകമറിഞ്ഞത്.

ഇതേതുടർന്ന് യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങൾക്കായുള്ള ലോബിയിംഗ് നിയമങ്ങൾ പരിഷ്കരിക്കാനുള്ള ആവശ്യങ്ങൾ നാനാകോണിൽ നിന്നുമുയർന്നു.

അന്വേഷണത്തിനിടയിൽ ഗ്രീക്ക് എംഇപി, പാർലമെന്റ് വൈസ് പ്രസിഡന്റ് ഇവാ കൈലി ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കുറ്റം ചുമത്തിയിട്ടുണ്ട്.

ബെൽജിയൻ പോലീസ് നടത്തിയ റെയ്ഡുകളിൽ, ഏകദേശം 600,000 യൂറോ കണ്ടെടുക്കുകയും കമ്പ്യൂട്ടർ ഉപകരണങ്ങളും , മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തതിന് ശേഷമാണ് കൈലിയെ അറസ്റ്റ് ചെയ്തത്.

യൂറോപ്യൻ പാർലമെന്റിന്റെ സാമ്പത്തിക, രാഷ്ട്രീയ കാര്യങ്ങളിൽ ഖത്തർ മാസങ്ങളോളം സ്വാധീനം ചെലുത്തിയിരിക്കാമെന്ന് ബിബിസി റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വർഷത്തെ ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കാൻ ഖത്തർ അഴിമതി നടത്തിയെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു.

എന്താണ് ലോബിയിംഗ്..?

ലോബിയിംഗിനെ നിലവിൽ EU നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ് ” യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങളുടെ തീരുമാനമെടുക്കൽ പ്രക്രിയകളെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ, നേരിട്ടോ അല്ലെങ്കിൽ പരോക്ഷമായോ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ലോബിയിംഗ് ആണ്. ലോബിയിംഗ് നിയന്ത്രിക്കുന്ന നിയമങ്ങളുണ്ട് എന്നാൽ ഇത് കാര്യക്ഷമമല്ലെന്ന് ഇപ്പോൾ വിമർശനമുയരുന്നു.അഴിമതി കാരണം EU ന് ഓരോ വർഷവും 900 ബില്യൺ യൂറോ വരെ നികുതി നഷ്ടവും നിക്ഷേപവും നഷ്ടപ്പെടുന്നു എന്നാണ് 2016 ലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

യൂറോപ്യൻ യൂണിയൻ തലത്തിൽ സുതാര്യത വർദ്ധിപ്പിക്കണം..

യൂറോപ്പ്യൻ യൂണിയനുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും ഏജൻസികളിലും നടക്കുന്ന കാര്യങ്ങളെ അന്വേഷിക്കുന്നതിനും അവയ്ക്കിടയിൽ നിയമങ്ങൾ യോജിപ്പിക്കുന്നതിനും ഒരു പുതിയ സ്വതന്ത്ര EU എത്തിക്സ് ബോഡി രൂപീകരിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

“ നിയമങ്ങൾ സുതാര്യമാകണം , എല്ലാ യൂറോപ്യൻ സ്ഥാപനങ്ങളും നിയമങ്ങൾ കൃത്യമായി പാലിക്കണം,” കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു.

Advertisment