ഷിക്കാഗോ കെ. സി. എസിന്റെ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു

author-image
athira kk
New Update

ഷിക്കാഗൊ: ഡിസംബര്‍ 10 ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ 2022 24 കാലഘട്ടത്തിലേക്കുള്ള പുതിയ കെ. സി. എസ്സ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ജെയിന്‍ മാക്കില്‍, ശ്രീ. ജിനോ കക്കാട്ടില്‍ (വൈസ് പ്രസിഡന്റ്) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു, തുടര്‍ന്ന് സിബു കുളങ്ങര (സെക്രട്ടറി), തോമസ്‌കുട്ടി തേക്കുംകാട്ടില്‍ (ജോയിന്റ് സെക്രട്ടറി), ബിനോയ് കിഴക്കനടിയില്‍ (ട്രഷറര്‍) എന്നിവരെ നോമിനേറ്റ് ചെയ്യുകയും അവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായി നിറഞ്ഞ സദസ്സില്‍ സത്യപ്രതിജ്ഞ ചെയ്തു.

Advertisment

publive-image

ലെയ്‌സണ്‍ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. പോള്‍സണ്‍ കുളങ്ങരയാണ് പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. ശ്രീ. ഷാജി എടാട്ട്, ശ്രീ. സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ശ്രീ. റോയ് നെടുംചിറ, ശ്രീ. സിറില്‍ കട്ടപ്പുറം എന്നിവര്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായായും, വുമണ്‍ റെപ്രെസെന്ററ്റീവ് ആയി ശ്രീമതി പീന മണപ്പള്ളിയും, യൂത്ത് റെപ്രെസെന്ററ്റീവ് ആയി ശ്രീമതി ബെക്കി ജോസഫ് ഇടിയാലിയും സത്യപ്രതിജ്ഞ ചെയ്തു. ഇതേതുടര്‍ന്ന് ലെജിസ്ലേറ്റീവ് അംഗങ്ങളായി ജോസ്മോന്‍ കടവില്‍ (വാര്‍ഡ് 1), ജോണി ജേക്കബ് തൊട്ടപ്ലാക്കല്‍ (വാര്‍ഡ് - 2), മെര്‍ലിന്‍ പറവതൊടത്തില്‍ (വാര്‍ഡ് - 3), ജോസ് കുരുവിള ചേത്തലികരോട്ട് (വാര്‍ഡ് - 4), ബിനു എബ്രാഹം ഇടകരയില്‍ (വാര്‍ഡ് - 5), ടിനോ ജോയ് വളത്താട്ട് (വാര്‍ഡ് - 6), അഭിലാഷ് സൈമണ്‍ നെല്ലാമറ്റം (വാര്‍ഡ് - 7), അനില്‍ ജേക്കബ് മറ്റത്തികുന്നേല്‍ (വാര്‍ഡ് - 8) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

അധികാരം ഏറ്റെടുത്ത പുതിയ പ്രസിഡന്റ് ജെയിന്‍ മാക്കില്‍, അടുത്ത 2 വര്‍ഷത്തേക്കുള്ള ആസൂത്രിത പരിപാടികളും പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും, തങ്ങളെ തിരഞ്ഞെടുത്ത എല്ലാ കെ. സി. എസ്സ് അംഗങ്ങള്‍ക്കുമുള്ള പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും, തുടര്‍ന്നുള്ള പ്രവര്‍ത്തങ്ങള്‍ക്കുള്ള സഹകരണം അഭ്യര്‍ത്തിക്കുകയും ചെയ്തു,

ഷിക്കാഗോ കെ. സി. എസ്സിനെ പ്രതിനിധാനം ചെയ്ത് കെ. സി. സി. എന്‍. എ. പ്രസിഡന്റായി മത്സരിക്കുന്ന ഷാജി എടാട്ട് പൊതുയോഗത്തെ അഭിസംബോധന ചെയ്തു. താന്‍ പ്രസിഡന്റ് ആയാല്‍ ക്‌നാനായ സമുദായത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ ജന്മം കൊണ്ട് മാത്രമല്ല കര്‍മ്മങ്ങള്‍ കൊണ്ടും കൂടി മാത്രമേ ക്‌നാനായക്കാരനാകുകയുള്ളുവെന്നും, നമ്മുടെ ഇപ്പോഴത്തെ പ്രതിസന്ധികളെ സധൈര്യം നേരിട്ടുകൊണ്ട് ക്‌നാനായ സമുദായത്തിന്റെ കെട്ടുറപ്പും ഐക്യവും കാത്തുസൂക്ഷിക്കുമെന്നും, യുവജനങ്ങളെ മുഖ്യധാരയിലേക്ക് വളര്‍ത്തികൊണ്ട് വരികയാണ് തന്റെ ലക്ഷ്യമെന്നും തന്റെ ഉന്നത വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്തിക്കുകയും ചെയ്തു.

ജെയിന്‍ മാക്കില്‍ മുന്‍ എക്‌സിക്കുട്ടീവിന്റെ പ്രവര്‍ത്തങ്ങളെ അഭിനന്ദിക്കുകയും, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ബോര്‍ഡ് അംഗങ്ങളെ അനുമോദിക്കുകയും, ലെയ്‌സണ്‍ ബോര്‍ഡ് അംഗങ്ങളായ പോള്‍സണ്‍ കുളങ്ങര, മാത്യു ഇടിയാലി, ജോയ് ഇണ്ടിക്കുഴി, ജോയല്‍ ഇലക്കാട്ട്, ബിജു വക്കേല്‍ എന്നിവര്‍ക്ക് നന്ദി പറയുകയും ചെയ്തു. ഈ സത്യപ്രതിജ്ഞ ചടങ്ങ് ഏറ്റവും മനോഹരമാക്കിയ ദൈവത്തിനും, യോഗത്തില്‍ പെങ്കെടുത്ത ഏവര്‍ക്കും ഹ്യദയപൂര്‍വം നന്ദി അര്‍പ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് വിഭവ സമൃദമായ സദ്യയും ഉണ്ടായിരുന്നു.

Advertisment