New Update
ന്യൂയോര്‍ക്ക്: ന്യൂക്ളിയര്‍ ഫ്യൂഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഊര്‍ജോത്പാദനം നടത്താനുള്ള പരിശ്രമങ്ങളില്‍ പുതിയ വഴിത്തിരിവ്. സൂര്യന്‍ അടക്കമുള്ള നക്ഷത്രങ്ങളില്‍ ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്ന പ്രക്രിയയാണ് ന്യൂക്ളിയര്‍ ഫ്യൂഷന്‍.
Advertisment
ഇതുവരെ ഫ്യൂഷന്‍ അധിഷ്ഠിത ഊര്‍ജോല്‍പാദന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാനായി ചെലവാക്കുന്ന ഊര്‍ജത്തേക്കാള്‍ കുറവായിരുന്നു ഉല്‍പാദിപ്പിക്കപ്പെടുന്ന ഊര്‍ജം. ന്യൂക്ളിയര്‍ ഫ്യൂഷന്‍ ഉപയോഗിച്ച് ആദായകരമായ രീതിയില്‍ ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതില്‍ യുഎസിലെ ലോറന്‍സ് ലിവര്‍മൂര്‍ നാഷനല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ വിജയിച്ചിരിക്കുന്നു.
നിലവില്‍ ന്യൂക്ളിയര്‍ ഫിഷന്‍ (ആണവ വിഘടനം) സാങ്കേതികവിദ്യയാണ് ആണവ നിലയങ്ങളില്‍ ഉപയോഗിച്ചു വരുന്നത്. ഇതിനെക്കാള്‍ സുരക്ഷിതമാണ് ഫ്യൂഷന്‍.