കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി റഷ്യ അയച്ച 13 ഡ്രോണുകള്‍ യുക്രെയ്ന്‍ സൈന്യം വെടിവച്ചിട്ടു. ഷെവ്ചെങ്ക്വ്സ്കി ജില്ലയില്‍ 2 സര്‍ക്കാര്‍ ഓഫിസുകള്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നു.
/sathyam/media/post_attachments/CX541iDeaXdHEdTKznVv.jpg)
റഷ്യയുടെ ഭാഗത്തുനിന്ന് ഹര്‍കീവിലേക്കും ഡോണെറ്റ്സ്കിലേക്കും കടുത്ത റോക്കറ്റ് ആക്രമണവുമുണ്ടായി. റഷ്യയിലെ ഒരു എയര്‍സ്ട്രിപ്പില്‍ ഈ മാസാദ്യം യുക്രെയ്ന്‍ നടത്തിയ ആക്രമണങ്ങള്‍ക്കു തിരിച്ചടിയായാണ് റഷ്യ ആക്രമണം ശക്തമാക്കിയത്.
അതേസമയം, യുക്രെയ്നിന് അത്യാധുനിക പേട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കുന്നതു സംബന്ധിച്ച് യു എസ് തീരുമാനം ഉടനുണ്ടായേക്കും. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും മറ്റു വ്യോമപ്രതിരോധ സംവിധാനം നല്‍കിയിട്ടുണ്ടെങ്കിലും പേട്രിയട്ട് ലഭിച്ചാല്‍ ഊര്‍ജോല്‍പാദന, വിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള റഷ്യയുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തെ പൂര്‍ണമായി ചെറുക്കാന്‍ യുക്രെയ്നിനു കഴിയുമെന്നാണ് വിലയിരുത്തല്‍.