സ്ത്രീ~പുരുഷ നിര്‍വചനം തിരുത്തി കേംബ്രിഡ്ജ് ഡിക്ഷനറി

author-image
athira kk
New Update

ലണ്ടന്‍: വുമണ്‍, മാന്‍ (സ്ത്രീ, പുരുഷന്‍) എന്നീ വാക്കുകളുടെ നിര്‍വചനത്തില്‍ മാറ്റം വരുത്തി കേംബ്രിഡ്ജ് ഡിക്ഷനറി. പുതിയ കാലത്തിന്റെ ബൗദ്ധികമായ പുരോഗതിക്കും നവോത്ഥാന മൂല്യങ്ങള്‍ക്കും അനുസൃതമായ പരിഷ്കാരമാണ് വരുത്തിയിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെയും ഉള്‍പ്പെടുത്തിയാണ് പരിഷ്കാരം.
publive-image

Advertisment

വുമണ്‍ എന്ന എന്ന പദത്തിന് മുതിര്‍ന്ന മനുഷ്യ സ്ത്രീ (അഡല്‍റ്റ് ഫീമെയില്‍ ഹ്യൂമന്‍ ബീങ്) എന്നതാണ് പ്രാഥമിക നിര്‍വചനം. ഇതിനൊപ്പം, ട്രാന്‍സ് വിഭാഗത്തെ പ്രതിനിധീകരിക്കുന്നതിന്, സ്ത്രീ ആയിട്ടല്ല ജനിച്ചതെങ്കിലും സ്ത്രീയായി ജീവിക്കുകയും സ്ത്രീയെന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന പ്രായപൂര്‍ത്തിയായ വ്യക്തിയും വുമണ്‍ ആണെന്ന് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മാന്‍ എന്ന പദത്തിനും ഇതുപോലെ വ്യാഖ്യാനം അധികമായി ചേര്‍ത്തിരിക്കുന്നു.

Advertisment