New Update
ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തിന്റെ വാക്കായി ഓണ്‍ലൈന്‍ റഫറന്‍സ് സൈറ്റായ ഡിക്ഷ്നറി ഡോട് കോം തെരഞ്ഞെടുത്തത് വുമണ്‍ എന്ന വാക്ക്.
Advertisment
യുഎസ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട കേതാന്‍ജി ബ്രൗണ്‍ ജാക്സനോട് സെനറ്റ് ഹിയറിങ്ങിനിടെ "വുമണ്‍' എന്ന പദത്തെ നിര്‍വചിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇറാനിലെ പ്രക്ഷോഭങ്ങള്‍ വരെ ഈ വര്‍ഷത്തെ വിവിധ രാഷ്ട്രീയ, സാമൂഹിക സംഭവവികാസങ്ങള്‍ സ്ത്രീ എന്ന വാക്കിനും സ്വത്വത്തിനും നല്‍കിയ പ്രാധാന്യം പരിഗണിച്ചാണ് ഈ തെരഞ്ഞെടുപ്പെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.