New Update
റോം: ക്രിസ്മസ് ആഘോഷത്തിനുള്ള ചെലവുകള്‍ കുറച്ച് ആ തുക യുക്രെയ്നിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
യുദ്ധം മൂലം കഷ്ടപ്പെടുന്നവരെ മറന്നുള്ള ക്രിസ്മസ് ആഘോഷം സാര്‍ഥമാകില്ലെന്നും മാര്‍പാപ്പ പറഞ്ഞു. അര്‍ഹരായ തടവുകാര്‍ക്കു മാപ്പുനല്‍കി ക്രിസ്മസ് ആഘോഷം സഫലമാക്കണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പ പ്രധാന രാഷ്ട്രത്തലവന്മാര്‍ക്കെല്ലാം കത്തെഴുതിയിരുന്നു.
Advertisment
അതേസമയം, സമാധാന ഉടമ്പടിക്കു മുന്നോടിയായി റഷ്യന്‍ സേന ക്രിസ്മസിനു മുന്‍പ് പിന്മാറ്റം ആരംഭിക്കണമെന്ന യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയുടെ അഭ്യര്‍ഥനയോടു റഷ്യ ഇനിയും പ്രതികരിച്ചിട്ടില്ല.