ഡബ്ലിന്‍ : നിയുക്ത പ്രധാനമന്ത്രി ലിയോ വരദ്കര്‍ മന്ത്രിസഭാ പുനസ്സംഘടനയ്ക്ക് തയ്യാറെടുക്കുന്നതായി സൂചനകള്‍.കഴിഞ്ഞ ഡിസംബറില്‍ത്തന്നെ ഇതു സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഉപ പ്രധാനമന്ത്രി നടത്തിയിരുന്നു.പുനസ്സംഘടനയില്‍ പദവികള്‍ ലഭിക്കണമെങ്കില്‍ ടി ഡിമാര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നത് സ്ഥിരീകരിക്കണമെന്നാണ് വരദ്കര്‍ ആവശ്യപ്പെട്ടത്. അടുത്ത തവണ മല്‍സരിക്കാനില്ലാത്തവരെ ഈ നീക്കം ആശങ്കയിലാക്കിയിട്ടുമുണ്ട്.
/sathyam/media/post_attachments/sNsMvGqBQWQJ0GbtowBQ.jpg)
മന്ത്രിസഭയില്‍ നിന്നും ചിലരെ ഒഴിവാക്കാന്‍ വരദ്കര്‍ ആഗ്രഹിക്കുന്നതിന്റെ തെളിവാണിതെന്നാണ് പാര്‍ട്ടിയിലെ നേതാക്കള്‍ വ്യാഖ്യാനിക്കുന്നുണ്ട്. എന്നാല്‍ അതാരൊക്കെയാകുമെന്നതിനെക്കുറിച്ച് വ്യക്തതയുണ്ടായിട്ടില്ല.അടുത്തിടെ നടന്ന സ്വകാര്യയോഗത്തിലും കാബിനറ്റ് അംഗങ്ങള്‍, ജൂനിയര്‍ മന്ത്രിമാര്‍, പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷന്‍മാര്‍ എന്നിവരോട് പദവിയില്‍ തുടരാനുള്ള തന്റെ നിര്‍ദ്ദേശം വരദ്കര്‍ മുന്നോട്ടുവെച്ചിരുന്നു.
പുനസ്സംഘടന ബോറായേക്കാമെന്ന് വരദ്കര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. 17നാണ് പ്രധാനമന്ത്രിയായി വരദ്കര്‍ ചുമതലയേല്‍ക്കുന്നത്. അതിനാല്‍ വരുംദിനങ്ങളില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് വളരെയധികം ചിന്തിക്കുമെന്ന് വരദ്കര്‍ പറഞ്ഞു.
ഫിനഗേല്‍ മന്ത്രിമാര്‍ മികച്ച പ്രകടനമാണ് നടത്തിയതെന്ന് വരദ്കര്‍ പാര്‍ട്ടിയോഗത്തില്‍ വ്യക്തമാക്കി.നിലവിലെ പാര്‍ലമെന്ററി പാര്‍ട്ടിയാണ് താന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും മികച്ചതെന്നും വരദ്കര്‍ പറഞ്ഞു.അതിനാല്‍ പുനസ്സംഘടന വളരെ ബുദ്ധിമുട്ടു നിറഞ്ഞതാണ്.എല്ലാവര്‍ക്കും പങ്കാളിത്തം ഉറപ്പാക്കുകയെന്നത് സങ്കീര്‍ണമായ വിഷയമാണെന്നും വരദ്കര്‍ പറഞ്ഞു.സര്‍ക്കാര്‍ സഖ്യം നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഗവണ്‍മെന്റിനായി യോജിച്ച പരിപാടി അവതരിപ്പിക്കുമെന്നും വരദ്കര്‍ പറഞ്ഞു.