ഡബ്ലിന്‍ : അയര്‍ലണ്ടില്‍ തണുപ്പ് കൂടുതല്‍ കടുത്തേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 19 കൗണ്ടികളും ഓറഞ്ച് അലേര്‍ട്ടില്‍ തുടരുന്ന രാജ്യത്തെ താപനില മൈനസ് 11ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നാണ് മെറ്റ് ഏറാന്‍ നല്‍കുന്ന മുന്നറിയിപ്പ്.
/sathyam/media/post_attachments/DZFi48WjiiviBnbwxA7y.jpg)
കാര്‍ലോ,കില്‍ഡെയര്‍,കില്‍ക്കെന്നി,പോര്‍ട്ട് ലീഷ് ,ലോംഗ്ഫോര്‍ഡ്,മീത്ത്,ഒഫലി,വെസ്റ്റ് മീത്ത്, കാവന്‍, മോണഗന്‍, ക്ലയര്‍,കെറി, കോര്‍ക്ക്, ലിമെറിക്, ടിപ്പറി, ഗോള്‍വേ,ലെയ്ട്രിം,റോസ്‌കോമണ്‍ എന്നിവിടങ്ങളില്‍ ഇന്ന് ഉച്ചവരെയാണ് അലേര്‍ട്ട് ബാധകമാക്കിയിട്ടുള്ളത്. ലെയ്ന്‍സ്റ്റര്‍,മണ്‍സ്റ്റര്‍,കോണാക്ട്,കാവന്‍,മോനഗന്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ മറ്റൊരു ഓറഞ്ച് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.കൂടാതെ രാജ്യവ്യാപകമായി വെള്ളിയാഴ്ച ഉച്ചവരെ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്.
ലോംഗ്‌ഫോര്‍ഡിലെ മൗണ്ട് ഡിലോണ്‍ കാലാവസ്ഥാ കേന്ദ്രത്തില്‍ രാത്രി താപനില -7.5ഡിഗ്രിസെല്‍ഷ്യസിലെത്തിയിരുന്നു. എന്നാല്‍ രാത്രി താപനില -4-5ഡിഗ്രി സെല്‍ഷ്യസായും കുറഞ്ഞു.
രാജ്യത്തെ ചിലയിടങ്ങളില്‍ താപനില -11 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ജോവാന ഡോണെല്ലി പറഞ്ഞു.അയര്‍ലണ്ടില്‍ ഇക്കുറി വൈറ്റ് ക്രിസ്മസിന് സാധ്യത തള്ളിക്കളയാനാവില്ലെന്നും ഇവര്‍ പറയുന്നു.തെക്കന്‍ കാറ്റും മഴയുമൊക്കെ എത്താനിടയുള്ളതിനാല്‍ ഈ വാരാന്ത്യത്തില്‍ തണുപ്പ് അല്‍പ്പം കുറഞ്ഞേക്കാം. എന്നാല്‍ അതിന് ശേഷം വീണ്ടും കട്ടിയായേക്കാം.
വലിയ തോതിലുള്ള മഴ നിലവിലില്ല, തീരങ്ങളില്‍ കാര്യമായ മഞ്ഞുമില്ല, എന്നിട്ടും താപനില ഗണ്യമായി കുറയുകയാണ്.
1880 ജനുവരിയിലാണ് രാജ്യത്ത് തണുപ്പ്-19.1ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡിട്ടത്. ഇക്കുറി അത്രത്തോളം അയര്‍ലണ്ട് എത്തുമെന്ന് കരുതുന്നില്ലെന്ന് ഡോണെല്ലി പറഞ്ഞു.2018ല്‍ എമ്മ കൊടുങ്കാറ്റിനെ തുടര്‍ന്ന് -9.7സിയിലെത്തിയതാണ് അടുത്ത കാലത്തെ കുറഞ്ഞ താപനില. അതിന് മുമ്പ് 2010ല്‍ മേയോയില്‍ ക്രിസ്മസ് ദിനത്തില്‍ -17.5സി വരെ താപനിലയെത്തിയെന്നും ഡോണെല്ലി പറഞ്ഞു.