മിസ്സിസിപ്പി: 2000 ത്തില്‍ പതിനേഴുകാരിയെ പീഢിപ്പിച്ചശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഇന്ന് ഡിസംബര്‍ 14 ബുധനാഴ്ച മിസ്സിസിപ്പി പാര്‍ച്ച് മാന്‍ സ്റ്റേറ്റ് പ്രിസണില്‍ നടപ്പാക്കി. പത്തു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തു നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്.
തോമസ് എഡ്വിന്‍ ലോഡന്‍(58) 2001 മുതല്‍ വധശിക്ഷക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുകയായിരുന്നു. സംഭവത്തെ കുറിച്ചു പോലീസ് നല്‍കുന്ന വിശദീകരണം. 2000 ജൂണ്‍ 22ന് കടയില്‍ നിന്നും ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന 16കാരിയായ ലീസാ മേരി ഗ്രേ വഴിയില്‍ വെച്ചു ടയര്‍ പ്ലാറ്റായി. അതു സമയം
ആ വഴിവന്ന തോമസ് എഡ്വിന്‍ ടയര്‍ മാറ്റുന്നതിന് സഹായിക്കാമെന്ന് പറഞ്ഞു പെണ്‍കുട്ടിയെ തന്റെ സ്വന്തം വാനിലേക്ക് മാററി. വാനില്‍ കയറിയ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.
ഈ കൊലപാതകത്തില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി വധശിക്ഷ വിധിക്കുകയായിരുന്നു. സുപ്രീം കോടതി ഇയാളുടെ അപേക്ഷ തള്ളിയതോടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. വൈകീട്ടു ആറു മണിക്കു വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു. 6.12 ന് മരണം സ്ഥിരീകരിച്ചു.
വൈകീട്ട് 4 മണിക്ക് അന്ത്യ അത്താഴത്തില്‍ ഇയാള്‍ ആവശ്യപ്പെട്ടത് രണ്ടു ഫ്രൈഡ് പോര്‍ക്ക് ചോപ്‌സ്, ഫ്രൈഡ് ഒക്ര, സ്വീറ്റ് പൊട്ടറ്റോ, പില്‍സ്ബറി ഗ്രാന്‍ഡ് ബിസ്‌ക്കറ്റ്, പീച്ച് കോബ്‌ളര്‍, ഫ്രഞ്ച് വാനില ഐസ്‌ക്രീം എന്നിവയായിരുന്നു. വയറു നിറച്ചാണ് ഇയാള്‍ മരണശിക്ഷ ഏറ്റുവാങ്ങിയതെന്ന് കമ്മീഷ്ണര്‍ നാഥന്‍ കെയ്ന്‍ പറഞ്ഞു.