ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടിനു ഡാലസില്‍ സ്വീകരണം.

author-image
athira kk
New Update

ഡാളസ് : ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ബിഷപ്പായി, പുതുതായി സ്ഥാനമേറ്റ മാര്‍. ജോയ് ആലപ്പാട്ടിനു ഡാളസ്  സെന്റ്. തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഡിസംബര്‍ 11 നു ഞായറാഴ്ച സ്വീകരണം നൽകി.
publive-image

Advertisment

മുത്തുക്കുടകളുടെ അകമ്പടിയോടെ നടന്ന സ്വീകരണ ജാഥയില്‍ ഇടവകയിലെ ആബാലവൃത്തം ജനങ്ങളും പങ്കെടുത്തു. തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് മാര്‍. ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേല്‍ സഹകാര്‍മികന്‍ ആയിരുന്നു. 

തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍, വിവാഹത്തിന്റെ ഇരുപത്തിയഞ്ചും നാലപ്പതും വാര്‍ഷികം ആഘോഷിക്കുന്ന   ദമ്പതികള്‍ക്ക് മെമന്റോ നല്‍കി ആദരിച്ചു.  ആധ്യാത്മികതയില്‍ അടിയുറച്ചുള്ള  ജീവിതത്തിന്റെ പ്രാധാന്യത്തെകുറിച്ച്  വിശ്വാസികളെ  അഭിസംബോധന ചെയ്ത പ്രസംഗത്തില്‍ മാര്‍. ആലപ്പാട്ട്  എടുത്തുപറഞ്ഞു. അതോടൊപ്പം ഏവര്‍ക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകളും   നേര്‍ന്നു. സ്‌നേഹവിരുന്നോടു കൂടി പരിപാടികള്‍ പര്യവസാനിച്ചു. 

സ്വീകരണ സമ്മേളനം വിജയകരമാക്കുവാന്‍ വികാരി ഫാ. ജെയിംസ് നിരപ്പേലിനൊപ്പം, ട്രസ്റ്റിമാരായ ജിമ്മി മാത്യു, ചാര്‍ളി അങ്ങാടിശ്ശേരില്‍,  ടോമി ജോസഫ്,  ജീവന്‍ ജെയിംസ് എന്നിവരും പ്രവര്‍ത്തിച്ചു.

Advertisment