ന്യൂയോർക്ക് : വിദേശികൾക്കു യുഎസ് പൗരത്വം നേടാനുള്ള പരീക്ഷ പുതുക്കാൻ പൗരത്വ-കുടിയേറ്റ വകുപ്പ് (യുഎസ് സി ഐ എസ്) പരീക്ഷണാടിസ്ഥാനത്തിൽ പരിശോധന നടത്തുമെന്നു ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡി എച് എസ്) അറിയിച്ചു. പൗരത്വത്തിനു അപേക്ഷിക്കുന്നവർക്കു നാലു കാര്യങ്ങളിലാണ് പരിശോധനയുള്ളത്: വായന, എഴുത്ത്, പൗരബോധം, ഇംഗ്ലീഷ് സംസാരിക്കാനുള്ള പരിജ്ഞാനം.
പൗരബോധ പരിശോധനയ്ക്കുള്ള പുതിയ രീതിയാണ് ഇപ്പോൾ പരിശോധിക്കുക. ഇംഗ്ലീഷ് സംസാരിക്കുന്നതു വിലയിരുത്താനും പുതിയ രീതി പരിശോധിക്കും. എഴുത്തും വായനയും പരീക്ഷകളിൽ മാറ്റം ഉണ്ടാവില്ല.
പൗരത്വ പ്രക്രിയ വിലയിരുത്താൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടിരുന്നു. അതിനെ തുടർന്നാണ് വിദഗ്‌ധർ പരീക്ഷ പുതുക്കാൻ നിർദേശങ്ങൾ വച്ചത്.
മുതിർന്നവർക്കുള്ള ക്ലാസുകളിൽ പങ്കെടുക്കുന്ന 1,500 പേരെയാണ് പരീക്ഷണ പരീക്ഷയ്ക്ക് ഇരുത്തുക.
2023 ൽ അഞ്ചു മാസത്തേക്ക് പരീക്ഷണം നടത്താനാണ് യുഎസ് സി ഐ എസ് തീരുമാനിച്ചിട്ടുള്ളത്. താല്പര്യമുള്ളവർക്കു അഭിപ്രായങ്ങൾ അയക്കാൻ ഇമെയിൽ: natzredesign22@uscis.dhs.gov.