New Update
ന്യൂജേഴ്‌സി: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷ കര്‍മ്മപദ്ധതികളുടെ ഭാഗമായി മാതാവിന്റെ അമലോത്ഭവ തിരുനാളിനോട് അനുബദ്ധിച്ച് ഇടവകയിലെ മേരി നാമധാരികളുടെ പ്രത്യേക സംഗമം സംഘടിച്ചു.
അന്നേദിവസം ഇടവകയിലെ ഏറ്റവും പ്രായ ചെന്ന മേരി നാമധാരിയായ തൊണ്ണൂറ്വയസ്സ് അന്ന് പൂര്‍ത്തിയായ മേരി ചാമക്കാലായിലെ പ്രത്യേകം ആദരിച്ചു. മരിയന്‍സംഗമത്തില്‍ പങ്കെടുത്ത മേരിനാമധാരികള്‍ക്ക് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പ്രത്യേക ആശീര്‍വ്വാദപ്രാര്‍ത്ഥനയും സ്‌നേഹവിരുന്നും ക്രമീകരിച്ചു.