പുതുവര്‍ഷത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പലതും വര്‍ധിക്കും

author-image
athira kk
New Update

ബര്‍ലിന്‍: ജര്‍മനിയിലെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പലതും 2023ല്‍ വര്‍ധിക്കും. ചൈല്‍ഡ് ബെനിഫിറ്റ് മുതല്‍ ഹീറ്റിങ് ചെലവ് നേരിടാനുള്ള പണം വരെ ഇതില്‍ ഉള്‍പ്പെടുന്നു.
publive-image

Advertisment

നിലവില്‍ ശരാശരി 20 സെന്റ് ഒരു കിലോവാട്ട് അവര്‍ ഗ്യാസിന് ചെലവാക്കുന്ന കുടുംബത്തിന് പ്രതിവര്‍ഷം 320 യൂറോ സര്‍ക്കാര്‍ സഹായത്തോടെ ലാഭിക്കാന്‍ കഴിയും. വൈദ്യുതി ചെലവിന്റെ കാര്യത്തില്‍ 120 യൂറോയും പ്രതിവര്‍ഷ ലാഭം കണക്കാക്കുന്നു. ഈ ബ്രേക്ക് വിതരണക്കാര്‍ നേരിട്ട് ഉപയോക്താക്കള്‍ക്ക് ഇളവ് ചെയ്ത് നല്‍കുന്നതാണ്. ഗ്യാസ് കിലോവാട്ട് അവറിന് 12 സെന്റ്, വൈദ്യുതിക്ക് 40 സെന്റ്, ഹീറ്റിങ്ങിന് 9.5 സെന്റ് എന്നിങ്ങനെ പരിധിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചൈല്‍ഡ് ബെനിഫിറ്റ് പ്രതിമാസം 250 യൂറോ ആയാണ് വര്‍ധിക്കുന്നത്. ആദ്യത്തെ മൂന്നു കുട്ടികളില്‍ ഓരോരുത്തര്‍ക്കും ഇതു ലഭിക്കും. നിലവില്‍ 219 യൂറോയാണ് ആദ്യത്തെ കുട്ടിക്ക് നല്‍കിവരുന്നത്. രണ്ടാമത്തെ കുട്ടിക്ക് 225 യൂറോയും മൂന്നാമത്തെ കുട്ടിക്ക് 250 യൂറോയും. നിലവില്‍ ഈ ആനുകൂല്യം ലഭിച്ചു വരുന്നവര്‍ പുതുക്കിയ തുക ലഭിക്കാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല.

നികുതി ബാധകമല്ലാത്ത വരുമാന പരിധി പ്രതിവര്‍ഷം 561 യൂറോ വര്‍ധിപ്പിച്ച് 10,908 യൂറോ ആക്കുന്നതാണ് പുതുവര്‍ഷത്തില്‍ നടപ്പിലാകുന്ന മറ്റൊരു തീരുമാനം. 42 ശതമാനം എന്ന ടാക്സ് റേറ്റും 62,810 യൂറോയ്ക്കു മുകളിലുള്ള വരുമാനത്തിനു മാത്രമേ ബാധകമാകൂ. നിലവില്‍ ഇത് 58,597 യൂറോയാണ്.

ഹൗസിങ് അലവന്‍സില്‍ ശരാശരി 180 യൂറോ വര്‍ധന പ്രതീക്ഷിക്കാം, അതായത് പ്രതിമാസം 370 യൂറോ.

Advertisment