ബര്‍ലിന്‍: ജര്‍മനിയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ഇതില്‍ ഏറെപ്പേരും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കാണ് ചികിത്സ തേടുന്നത്.
/sathyam/media/post_attachments/2zYOV2PaR2zt4UYkFvAm.jpg)
രണ്ടു വര്‍ഷം മാസ്കിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ പെട്ടെന്ന് മാസ്കില്ലാത്ത ലോകത്തേക്ക് വരുകയും കൂട്ടത്തോടെ രോഗബാധിതരാകുകയും ചെയ്യുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്.
റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസ് (ആര്‍ എസ് വി) ആണ് മിക്കവരെയും ബാധിച്ചിരിക്കുന്നത്. ജര്‍മനിയില്‍ മാത്രമല്ല, മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഈ വൈറസ് ബാധ വ്യാപകമാണ്.
കഴിഞ്ഞ ആഴ്ച മാത്രം രാജ്യത്ത് 9.5 മില്യന്‍ ആളുകളെ ഏതെങ്കിലും തരത്തിലുള്ള ശ്വാസകോശ രോഗം ബാധിച്ചിട്ടുള്ളതായാണ് റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നത്. 2021ല്‍ ഇതേ കാലഘട്ടത്തില്‍ രോഗബാധിതരായവരെക്കാള്‍ വളരെ കൂടുതലാണിത്.