ലണ്ടന്‍: യുകെയിലെ എന്‍എച്ച്എസിന്റെ (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്) ചരിത്രത്തില്‍ ആദ്യമായി നഴ്സുമാര്‍ പണിമുടക്കി.
/sathyam/media/post_attachments/EndkmscThBYuD834IUKx.jpg)
റോയല്‍ കോളജ് ഓഫ് നഴ്സിങ് യൂണിയന്റെ നേതൃത്വത്തില്‍ ഒരുലക്ഷത്തോളം നഴ്സുമാര്‍ പണിമുടക്കില്‍ പങ്കെടുത്തു. ഇതുകാരണം 76 സര്‍ക്കാര്‍ ആശുപത്രികളുടെയും ആരോഗ്യകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. അതേസമയം, കീമോതെറപ്പി, ഡയാലിസിസ്, ഇന്റന്‍സീവ് കെയര്‍ തുടങ്ങിയവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു.
ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ 20നും പണിമുടക്കുമെന്നാണ് നഴ്സിങ് യൂണിയന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ശമ്പളവര്‍ധനയാണ് പ്രധാന ആവശ്യം. നാണ്യപ്പെരുപ്പം 10 ശതമാനത്തിലേറെ ആയതിനാല്‍ ജീവിതച്ചെലവു വര്‍ധിച്ചുവെന്നും 19% ശമ്പളവര്‍ധന വേണമെന്നും യൂണിയന്‍ ആവശ്യപ്പെടുന്നു.
അതേസമയം, ഇതെക്കുറിച്ചു പഠിച്ച സ്വതന്ത്ര സമിതി നാല് മുതല്‍ അഞ്ച് ശതമാനം വരെ വര്‍ധന നല്‍കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന് സര്‍ക്കാരും പറയുന്നു.
ശമ്പളക്കാര്യത്തില്‍ ചര്‍ച്ചയ്ക്കു പോലും സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് യൂണിയന്‍ ആരോപിക്കുന്നു.