അയര്‍ലണ്ടിന് സാമ്പത്തിക മാന്ദ്യത്തെ പേടിക്കാനില്ലെന്ന് ഇ എസ് ആര്‍ ഐ

author-image
athira kk
New Update

ഡബ്ലിന്‍ : ഐ ടി, ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ പ്രവര്‍ത്തന മികവ് ആഗോള സാമ്പത്തികമാന്ദ്യത്തില്‍ അയര്‍ലണ്ടിന് തുണയാകുമെന്ന് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഇ എസ് ആര്‍ ഐ) പഠനം.ഈ മേഖലകളിലെ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയാണ് രാജ്യത്തിന് തുണയാകുന്നത്.
publive-image

Advertisment

ഐടി മേഖലയുടെയും ഫാര്‍മസ്യൂട്ടിക്കല്‍ പ്രവര്‍ത്തനങ്ങളുടെയും വളര്‍ച്ചയിലൂടെ അടുത്ത വര്‍ഷവും മാന്ദ്യം ഒഴിവാക്കാന്‍ അയര്‍ലണ്ടിന് സാധിക്കുമെന്ന് ഇ എസ് ആര്‍ ഐയുടെ കീരന്‍ മക് ക്വിന്‍ പറഞ്ഞു.

അയര്‍ലണ്ടിലെ ടെക്നിക്കല്‍ മേഖലയിലെ തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത യൂറോപ്യന്‍ യൂണിയന്‍ ശരാശരിയുടെ അഞ്ചിരട്ടിയാണെന്നാണ് ഇ എസ് ആര്‍ ഐ റിപ്പോര്‍ട്ട്് വെളിപ്പെടുത്തുന്നത്. ഡാറ്റയുടെ അഭാവം മൂലം ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ ഉല്‍പ്പാദനക്ഷമത വിലയിരുത്താനായിട്ടില്ല. എന്നിരുന്നാലും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുണ്ടാകാനിടയുണ്ടെന്ന് ഇ എസ് ആര്‍ ഐയുടെ പ്രൊഫ.കീരന്‍ മക്വിന്‍ അഭിപ്രായപ്പെടുന്നു.

ഇ എസ് ആര്‍ ഐയുടെപുതിയ ത്രൈമാസ സാമ്പത്തിക അപ്‌ഡേറ്റിലാണ് ഈ വിലയിരുത്തല്‍.ബല്‍ജിയത്തിന് അനുസൃതമായി ഐറിഷ് ടെക് മേഖല ഒത്തുപിടിച്ചാല്‍ ഇയുവിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉല്‍പ്പാദനക്ഷമതയുള്ള രാജ്യമായി അയര്‍ലണ്ട് മാറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

2015 മുതലാണ് സാങ്കേതികമേഖലയിലെ ഉല്‍പ്പാദനക്ഷമത കുത്തനെ വര്‍ധിച്ചു തുടങ്ങിയത്.അതോടെ ബഹുരാഷ്ട്ര കമ്പനികള്‍ ഇവിടെ നിന്നും വന്‍തോതില്‍ ലാഭം കൊയ്തു തുടങ്ങി.

Advertisment