ഫിലഡല്‍ഫിയായിലെ നാലു കത്തോലിക്കാ ദേവാലയങ്ങള്‍ അടച്ചു പൂട്ടുന്നു

author-image
athira kk
New Update

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയാ സിറ്റിയിലെ രണ്ടു ദേവാലയങ്ങള്‍ ഉള്‍പ്പെടെ 4 ദേവാലയങ്ങള്‍ അടുത്ത വര്‍ഷം ആരംഭത്തില്‍ അടച്ചുപൂട്ടുമെന്ന് ഫിലഡല്‍ഫിയാ ആര്‍ച്ച് ഡയോസിസ് അറിയിച്ചു. ഹോളി ട്രിനിറ്റി ചര്‍ച്ച് (സൊസൈറ്റി ഹില്‍), സെന്റ് പീറ്റര്‍ ക്ലാവര്‍ ചര്‍ച്ച്(സൗത്ത് ഫിലി), സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് (ഫോണിക്‌സ് വില്ല), സെന്റ് ഫിലിഫ് നെറി ചര്‍ച്ച് (ഈസ്റ്റ് ഗ്രീന്‍വില്ലി) എന്നീ ദേവാലയങ്ങളാണ് ജനുവരി 23 മുതല്‍ അടച്ചുപൂട്ടുന്നത്.
publive-image

Advertisment

ആര്‍ച്ച് ബിഷപ്പ് നെല്‍സണ്‍ ജെ. പെര്‍സ് അടച്ചുപൂട്ടലിന് അംഗീകാരം നല്‍കിയിട്ടുണ്ട്.ഫിലഡല്‍ഫിയായില്‍ മൂന്നാമതു പണിതുയര്‍ത്തിയതും, രാജ്യത്തെ ആദ്യ നാഷണല്‍ പാരിഷുമാണ് ഹോളി ട്രിനിറ്റി ചര്‍ച്ച്. 2009 ജൂലായ് മാസം ഈ പാരിഷ് ഓള്‍ സെയ്ന്റ് മാരി പാരിഷുമായി ലയിക്കുകയും ചില പ്രത്യേക സന്ദര്‍ഭങ്ങളിലെ കുര്‍ബാനക്കുവേണ്ടി ഉപയോഗിച്ചു വരികയുമായിരുന്നു.

ഈ ദേവാലയങ്ങള്‍ക്കുള്ളിലും പുറത്തും മനോഹരമായി കൊത്തുപണികള്‍ ചെയ്തിരിക്കുന്നതിനാല്‍ കെട്ടിടം പൊളിച്ചുകളയുന്നതിന് ഫിലഡല്‍ഫിയാ ഹിസ്റ്ററിക്കല്‍ കമ്മീഷന്റെ അനുമതി ആവശ്യമാണ്.ദേവാലയങ്ങള്‍ അടച്ചുപൂട്ടുന്നതിന് ഫിലഡല്‍ഫിയ പാസ്റ്ററല്‍ പ്ലാനിംഗാണ് മുന്‍കൈ എടുക്കുന്നത്. 2010 മുതല്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ജിയോഗ്രാഫിക്കല്‍ ഏരിയാകളായി വേര്‍തിരിച്ചു ദേവാലയങ്ങള്‍ തമ്മില്‍ സംയോജിപ്പിക്കുക എന്നതാണ് അടച്ചുപൂട്ടലിന് നിദാനമായിട്ടുള്ളത്.

Advertisment