മാര്‍ത്തോമ്മാ ഭദ്രാസന കണ്‍വെന്‍ഷന്‍ ഡിസംബര്‍ 29,30 തീയതികളില്‍ അറ്റ്‌ലാന്റാ കര്‍മ്മേല്‍ മാര്‍ത്തോമ്മാ സെന്ററില്‍

author-image
athira kk
New Update

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഭദ്രാസന വാര്‍ഷിക കണ്‍വെന്‍ഷന്‍ ഡിസംബര്‍ 29,30 (വ്യാഴം,വെള്ളി) തീയതികളില്‍ ഭദ്രാസന മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായ അറ്റ്‌ലാന്റയിലെ കര്‍മ്മേല്‍ മാര്‍ത്തോമ്മാ സെന്ററില്‍ (6015 Old Stone Mountain Road, Stone Mountain, GA 30087) വെച്ച് നടത്തപ്പെടും.
publive-image

Advertisment

ഭദ്രാസന അധിപന്‍ ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യും. കൊളംബിയ തിയോളജിക്കല്‍ സെമിനാരി അദ്ധ്യാപിക റവ.ഡോ.അന്നാ കാര്‍ട്ടര്‍ ഫ്‌ലോറെന്‍സ് മുഖ്യ സന്ദേശം നല്‍കും. വൈകിട്ട് 7മണി മുതല്‍ 8.30 വരെ നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ www.marthomanae.org എന്ന വെബ്‌സൈറ്റിലും, മാര്‍ത്തോമ്മ മീഡിയായിലും ദര്‍ശിക്കാവുന്നതാണ്.

അറ്റ്‌ലാന്റാ കര്‍മ്മേല്‍ മാര്‍ത്തോമ്മ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷനിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഭദ്രാസന സെക്രട്ടറി റവ.ജോര്‍ജ് എബ്രഹാം കല്ലൂപ്പാറ, ഭദ്രാസന ട്രഷറാര്‍ ജോര്‍ജ് പി.ബാബു എന്നിവര്‍ അറിയിച്ചു.

Advertisment