ലണ്ടന്‍: ബ്രിട്ടനിലെ മലയാളി സമൂഹത്തെ ഒന്നടങ്കം നടുക്കിയ വാര്‍ത്തയാണ് യുകെയിലെ മിഡ്ലാന്‍ഡ്സില്‍ നിന്നും ഇന്നു രാവിലെ പുറത്തു വന്നത്. ഇംഗ്ളണ്ടില്‍ മലയാളി നഴ്സായ യുവതിയും രണ്ടുമക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംഭവത്തിന്റെ പേരില്‍ ഭത്താവ് അറസ്ററിലായതാണ് മലയാളി സമൂഹത്തെ ഞടുക്കിയത്.സംഭവത്തില്‍ അഞ്ജുവന്‍റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ ചേലപാലില്‍ സാജു എന്ന 52 കാരനെയാണ് പോലീസ് കസ്ററഡിയിലെടുത്തത്.
/sathyam/media/post_attachments/Xyfw1ljwPTQAYMGluiSV.jpg)
കോട്ടയം വൈക്കം മറവന്തുരുത്ത് സ്വദേശിയും യുകെ കെറ്ററിംഗില്‍ താമസക്കാരുമായ നഴ്സ് അഞ്ജു (40) മക്കളായ ജീവ (6) ജാന്‍വി (4) എന്നിവരാണ് കൊല്ലപ്പെട്ടത്.കെറ്ററിംഗ് എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്സായ അഞ്ജു കഴിഞ്ഞദിവസം ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ കിട്ടാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കെറ്ററിംഗ് മലയാളി സമാജത്തെ ബന്ധപ്പെട്ടപ്പോഴാണ് വിവരം അറിയുന്നത്. അവര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ പോലീസ് വാതില്‍ കുത്തിത്തുറന്നപ്പോള്‍ അഞ്ജുവിനെ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. എയര്‍ ലിഫ്റ്റ് ചെയ്ത് കുട്ടികളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അടുത്തിടെയാണ് അഞ്ജുവും കുടുംബവും മിഡ്ലാന്‍സിലെ കെറ്ററിംഗില്‍ എത്തിയത്.
അമ്മയും രണ്ടു കുഞ്ഞുങ്ങളും കൊല്ലപ്പെട്ട സംഭവത്തില്‍ നോര്‍ത്താംപ്ടണ്‍ഷെയര്‍ പൊലീസ് പ്രത്യേകം അന്വേഷണത്തിലാണ്. അതേസമയം പോലീസുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രാദേശിക മലയാളികളും ശ്രമിക്കുന്നുണ്ട്. സാജു പോലീസ് പിടിയിലാകുമ്പോള്‍ മദ്യ ലഹരിയില്‍ ആയിരുന്നു എന്ന് പറയപ്പെടുന്നു. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ തന്നെ അരുംകൊല താന്‍ തന്നെയാണു ചെയ്തതെന്ന് സാജു വെളിപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചതായിട്ടാണ് അറിയുന്നത്. ഇന്നലെയാണ് സംഭവങ്ങളുടെ തുടക്കം എന്നാണ് അനുമാനിക്കപ്പെടുന്നത്. തൊഴിലില്ലാതിരുന്ന സാജവിന് മടുത്ത നാളുകളില്‍ ഡെലിവറി ജോലി കിട്ടിയിരുന്നു.
കൊലപാതകത്തിലേയ്ക്ക് നയിച്ചത് കുടുംബപ്രശ്നങ്ങളാണന്ന് കരുതുന്നു. പോസ്ററ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവു.