ബര്‍ലിന്‍: രാജ്യത്തെ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം നേരിടാന്‍ സാധ്യതയുള്ളതായി ജര്‍മന്‍ ആശുപത്രികളുടെ മുന്നറിയിപ്പ്. രാജ്യത്തെയാകെ ആരോഗ്യ രക്ഷാ ശൃംഖലയെ ഇതു ബാധിക്കുമെന്ന് ആശങ്ക.
/sathyam/media/post_attachments/wLLmQK4RGza3bcD67Huk.jpg)
പ്രത്യേക സാഹചര്യത്തില്‍, മരുന്നുകളുടെ ആഭ്യന്തര ഉത്പദാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം തുടങ്ങി. വിദേശത്ത് ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ ജര്‍മനിയിലെ വിതരണ ശൃംഖലയിലെ പ്രശ്നങ്ങളാണ് നിലവില്‍ ക്ഷാമത്തിനു കാരണമെന്നാണ് ആശുപത്രി അധികൃതര്‍ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യത്തു തന്നെ കൂടുതല്‍ അവശ്യ മരുന്നുകള്‍ ഉത്പാദിപ്പിക്കാനുള്ള നീക്കം.
ആന്റിബയോട്ടിക്സ്, ക്യാന്‍സര്‍ മരുന്നുകള്‍, ഹാര്‍ട്ട് അറ്റാക്കിനും സ്ട്രോക്കിനുമുള്ള എമര്‍ജന്‍സി മരുന്നുകള്‍ തുടങ്ങിയവയ്ക്കാണ് ഏറ്റവും കൂടുതല്‍ ക്ഷാമം നേരിടുന്നത്.
വിതരണശൃംഖലയില്‍ മാത്രമല്ല, ഈ മരുന്നുകള്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്തതും ക്ഷാമത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.