ബാല പീഡനം: ഡാര്‍ക്ക്നെറ്റ് ഫോറങ്ങള്‍ക്കെതിരേ കടുത്ത നടപടിയുമായി ജര്‍മനി

author-image
athira kk
New Update

ബര്‍ലിന്‍: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച മൂന്ന് ഡാര്‍ക്ക് നെറ്റ് ഫോറങ്ങള്‍ ജര്‍മന്‍ അധികൃതര്‍ പൂട്ടിച്ചു.
publive-image
ആയിരക്കണക്കിന് രജിസ്റേറര്‍ഡ് ഉപയോക്താക്കളാണ് ഇവയിലുണ്ടായിരുന്നത്.

Advertisment

നിര്‍ദിഷ്ട സോഫ്റ്റെ്വയറുകളോ കോഡുകളോ ഉപയോഗിച്ച് മാത്രം ലഭ്യമാകുന്നതാണ് ഡാര്‍ക്ക് നെറ്റ് കണ്ടന്റ്. നിയമപരമായ പല ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിച്ചു വരുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങള്‍ക്കും മറ്റും ധാരാളം പേര്‍ ഇത് ദുരുപയോഗം ചെയ്യുന്നു.

ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫേസര്‍ തന്നെയാണ് ഡാര്‍ക്ക് നെറ്റ് ഫോറങ്ങള്‍ക്കെതിരായ നടപടിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

Advertisment